അ​ലാ​സ്ക​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ

ആ​ങ്ക​റേ​ജ്: ​അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക സം​സ്ഥാ​ന ഗ​വ​ർ​ണ​റാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ജൊ​നാ​ഥ​ൻ ക്രെ​യ്സ് ടോം​കി​ൻ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 28 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണു സം​സ്ഥാ​ന​ത്ത് ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ ഉ​ണ്ടാ​കു​ന്ന​ത്.

ഈ ​മാ​സം മൂ​ന്നി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ബ​ർ​ണാ​ഡ​റ്റ് വി​ൽ​സ​ൺ, ഡേ​വ് ബ്രോ​ൺ​സ​ൺ, ട്രെ​ഗ് ടൈ​ല​ർ എ​ന്നി​വ​രെ​യാ​ണു ജൊ​നാ​ഥ​ൻ തോ​ൽ​പ്പി​ച്ച​ത്. ഇ​തി​ൽ ബ​ർ​ണാ​ഡ​റ്റ് വി​ൽ​സ​ണ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. സ്വ​ന്തം പാ​ർ​ട്ടി​യി​ൽ​നി​ന്ന് മ​റ്റു ര​ണ്ടു പേ​ർ മ​ത്സ​രി​ക്കു​ന്ന​തി​നെ​യും ട്രം​പ് വി​മ​ർ​ശി​ച്ചി​രു​ന്നു.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജൊ​നാ​ഥ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കു പൂ​ർ​ണ ധ​ന​സ​ഹാ​യം ന​ല്ക​ണ​മെ​ന്നും എ​ണ്ണ​ക​ന്പ​നി​ക​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ നി​കു​തി ഈ​ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ റി​പ്പ​ബ്ലി​ക്ക​ന്മാ​രെ​യും സ്വ​ത​ന്ത്ര​രെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ ജൊ​നാ​ഥ​ൻ പ​റ​ഞ്ഞു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ 50 സം​സ്ഥാ​ന​ങ്ങ​ളി​ൽ 30ലും ​ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​മാ​ർ ഭ​രി​ക്കു​ന്ന സ്ഥി​തി​യാ​യി.

Related posts

Leave a Comment