പന്ന്യൻ വചനങ്ങൾ..!  അ​ധ്യാ​പ​ക വൃ​ത്തി ധ​ന സമ്പാ​ധ​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​യി കാണരുത്; സ​മൂ​ഹ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ ജീ​വി​തം ന​യി​ച്ച് അ​ധ്യാ​പ​ക​ർ മാ​തൃ​ക​യാ​ക​ണമെന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

 

കാ​യം​കു​ളം: സ​മൂ​ഹ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ ജീ​വി​തം ന​യി​ച്ച് അ​ധ്യാ​പ​ക​ർ പു​തു​ത​ല​മു​റ​ക്ക് മാ​തൃ​ക പ​ക​ര​ണ​മെ​ന്ന് സി.​പി.​ഐ.​നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വു​മാ​യി​രു​ന്ന പ്ര​ഫ. കോ​ഴി​ശ്ശേ​രി ബാ​ല​രാ​മ​ന്‍റെ പ​തി​നാ​ലാ​മ​ത് ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധ്യാ​പ​ക വൃ​ത്തി ധ​ന സ​ന്പാ​ധ​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​യി മാ​ത്രം കാ​ണ​രു​ത്. ക​മ്മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ അ​ടി​യു​റ​ച്ചു നി​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ഴി​ശ്ശേ​രി ബാ​ല​രാ​മ​നെ​ന്നും പ​ന്ന്യ​ൻ പ​റ​ഞ്ഞു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റ്റി. ​ജെ ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ശേ​രി ബാ​ല​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്കാ​രം പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ, യു​വ പ്ര​തി​ഭാ പു​ര​സ്കാ​രം ആ​ദി​ലാ​ക​ബീ​ർ, എ​ന്നി​വ​ർ​ക്ക് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നും പ്ര​ശ​സ്തി​പ​ത്രം പ്ര​ഫ. കോ​ഴി​ശേ​രി ശാ​ന്ത​കു​മാ​രി​യും വി​ത​ര​ണം ചെ​യ്തു.

എ​ൻ .സു​കു​മാ​ര​പി​ള്ള, കോ​ഴി​ശ്ശേ​രി ര​വീ​ന്ദ്ര​നാ​ഥ്, കെ.​എ​ച്ച്.​ബാ​ബു​ജാ​ൻ, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം. ഡോ. ​ആ​മി​ന, എ.​ഷാ​ജ​ഹാ​ൻ, എ.​എ.​റ​ഹിം, വി.​പ്ര​ശാ​ന്ത​ൻ, കു​ന്പ​ള​ത്തു മ​ധു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts