വാ​യ്പ്പ അ​ട​ച്ചു​തീ​ര്‍​ത്തി​ട്ടും രേ​ഖ​ക​ള്‍ ന​ല്‍​കി​യി​ല്ല ; സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു​വ​ച്ച് പ്രതിഷേധം 

അ​ഞ്ച​ല്‍ : വാ​യ്പ്പ അ​ട​ച്ചു​തീ​ര്‍​ത്ത് നാ​ളു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും രേ​ഖ​ക​ള്‍ തി​രി​കെ ന​ല്‍​കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ത​യാറാ​കു​ന്നി​ല്ല​ന്ന്‍ ആ​രോ​പ​ണം. സ​ഹ​കാ​രി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഭ​ര​ണ​സ​മി​തി​യി​ലെ ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ളജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചു. അ​ഞ്ച​ല്‍ ഇ​ട​മു​ള​ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഇ​ട​മു​ള​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ൽ ആ​കെ 11 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത് . ഇ​തി​ൽ അ​ഞ്ച് പേ​രാ​ണ് ബാ​ങ്ക് സെ​ക്ര​ട്ട​റി​യേയും ജീ​വ​ന​ക്കാ​രെ​യും ത​ട​ഞ്ഞു​വെ​ച്ച​ത്. വാ​യ്പ പൂ​ര്‍​ണ്ണ​മാ​യും അ​ട​ച്ചു തീ​ര്‍​ത്തി​ട്ടും പ്ര​മാ​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ തി​രി​കെ ന​ല്‍​കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ത​യാറാ​കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി.

ഉ​പ​രോ​ധം രാ​ത്രി​വ​രെ നീ​ണ്ട​തോ​ടെ അ​ഞ്ച​ല്‍ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി. പോ​ലീ​സും ബാ​ങ്ക് അ​ധി​കൃ​ത​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ്ര​മാ​ണം അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ തി​രി​കെ ന​ല്‍​കാം എ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ആ​യൂ​ർ ബി​ജു, റം​ലി എ​സ് റാ​വു​ത്ത​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധ​സ​മ​രം ന​ട​ന്ന​ത്.

Related posts