ബാ​റു​ക​ളി​ൽ രാ​ത്രി 11 വ​രെ മ​ദ്യ വി​ത​ര​ണ​മാ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് സി​നി​മാ തി​യ​റ്റ​റി​ൽ സെ​ക്ക​ൻ​ഡ് ഷോ പാ​ടി​ല്ല; ചോദ്യ ശരങ്ങളുമായി സിനിമ പ്രേമികൾ

സി​നി​മാ ശാ​ല​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ വേ​ണം;  ബാ​റു​ക​ൾ രാ​ത്രി 11 വ​രെ ആ​കാ​മെ​ങ്കി​ൽ സി​നി​മാ തീ​യ​റ്റ​റു​ക​ളും രാ​ത്രി​യി​ൽ വേ​ണമെന്ന്
വൈ​പ്പി​ൻ: ബാ​റു​ക​ളി​ൽ രാ​ത്രി 11 വ​രെ മ​ദ്യ വി​ത​ര​ണ​മാ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് സി​നി​മാ തി​യ​റ്റ​റി​ൽ സെ​ക്ക​ൻ​ഡ് ഷോ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ശ​ഠി​ക്കു​ന്നു. ചോ​ദി​ക്കു​ന്ന​ത് സി​നി​മാ പ്രേ​ക്ഷ​ക​രാ​ണ്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം 13 മു​ത​ൽ കേ​ര​ള​ത്തി​ലെ തീ​യ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചെ​ങ്കി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ർ​ത്ത​നം പാ​ടു​ള്ളു​വെ​ന്ന നി​ഷ്ക​ർ​ഷ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് പ്ര​ദ​ർ​ശ​ന​മെ ഇ​പ്പോ​ൾ ഉ​ള്ളു.

ഇ​താ​ക​ട്ടെ ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ലാ​യി 50 ശ​ത​മാ​നം പ്രേ​ക്ഷ​ക​രെ മാ​ത്ര​മാ​ണ് ക​യ​റ്റു​ന്ന​ത്. പ​ക​ലെ​ല്ലാം ജോ​ലി​ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ പ​ല​രും സെ​ക്ക​ന്‍റ് ഷോ ​കാ​ണാ​നാ​ണ് എ​ത്താ​റ്.

എ​ന്നാ​ൽ സെ​ക്ക​ൻ​ഷോ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​ത്ത​ര​മാ​ളു​ക​ൾ നി​രാ​ശ​രാ​ണ്. മാ​ത്ര​മ​ല്ല ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മാ തീ​യ​റ്റ​റു​ക​ൾ​ക്ക് പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സെ​ക്ക​ന്‍റ് ഷോ ​വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഉ​ട​മ​ക​ൾ​ക്കും ഉ​ള്ള​ത്.

അ​വ​ധി ദി​വ​സ​മ​ല്ലാ​തു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​ത് സെ​ക്ക​ന്‍റ് ഷോ​യി​ലാ​ണ്. മാ​ത്ര​മ​ല്ല സെ​ക്ക​ന്‍റ് ഷോ ​ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യാ​നും നി​ർ​മ്മാ​താ​ക്ക​ളും വി​ത​ര​ക്കാ​രും മ​ടി​കാ​ണി​ക്കു​ന്നു​ണ്ട്.

മ​റ്റെ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ൻ ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ക​ൻ​ഷോ​യ്‌​ക്കു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ​യും ആ​വ​ശ്യം.

Related posts

Leave a Comment