ജി​ല്ല​യി​ലെ 159 പ്ര​ശ്ന​സാ​ധ്യ​താ  ബൂ​ത്തു​ക​ൾ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ

പാലക്കാട് : ജി​ല്ല​യി​ലെ 159 പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ലാ​വും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. തി​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​വും സു​താ​ര്യ​വു​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ നി​രീ​ക്ഷ​ണ​മെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി കള​ക്ട​ർ അ​റി​യി​ച്ചു.

അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്കും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​വും കാ​മറ നി​രീ​ക്ഷ​ണം. 125 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 159 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​വി​ലെ അ​ഞ്ച് മു​ത​ൽ വോ​ട്ടെ​ടു​പ്പു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ക്യാ​മ​റ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തു​വ​ഴി അ​താ​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ത​ന്നെ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി കള​ക്ട​ർ അ​റി​യി​ച്ചു. രാ​വി​ലെ മോ​ക്ക് പോ​ൾ അ​ട​ക്കം ബൂ​ത്തി​ലെ മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും ലൈ​വാ​യി വെ​ബ്കാ​സ്റ്റ് ചെ​യ്യേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ വി​ശ​ദ​മാ​ക്കി.

ഏ​പ്രി​ൽ 22നാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ക്കു​ക. പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ വോ​ട്ട​ർ​മാ​ർ പ്ര​വേ​ശി​ക്കു​ന്ന​ത് മു​ത​ൽ പോ​ളി​ങ് ഓ​ഫീ​സ​ർ വോ​ട്ട​റെ തി​രി​ച്ച​റി​യു​ന്ന​തും വോ​ട്ട​ർ വോ​ട്ടിം​ഗ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​തി​യു​ന്ന രീ​തി​യി​ൽ കാമ​റ സ്ഥാ​പി​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടാ​തെ ചി​ത്രീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ന​ൽ​കി.

സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് കാ​മ​റ ചി​ത്രീ​ക​ര​ണ​ത്തി​നു​ള്ള മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നു​ള്ള ചു​മ​ത​ല.
വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സു​ഗ​മ​മാ​യി ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ കെ.​എ​സ്.​ഇ.​ബി.​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഐ.​ടി മി​ഷ​ൻ ജി​ല്ലാ കോ- ഓർഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Related posts