റോ​ഡ് ഷോ ​പാ​ടി​ല്ല; സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കാ​ഷ്മീ​ർ പോ​ലീ​സ്

ജ​മ്മു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ റോ​ഡ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. സു​ര​ക്ഷാ മു​ൻ‌​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡ് ഷോ ​ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച ശേ​ഷ​മേ ഇ​റ​ങ്ങാ​വൂ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ​യും(​ഡി​എം) എ​സ്എ​സ്പി​യേ​യും മു​ൻ​കൂ​ട്ടി അ​റി​യി​ച്ച ശേ​ഷം മാ​ത്ര​മേ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്താ​വൂ. ജി​ല്ല​ക​ളി​ൽ ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളു​ടെ വേ​ദി ഡി​എ​മ്മും എ​സ്എ​സ്പി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്കും പോ​ലീ​സ് ന​ൽ​കി. വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് മ​റ്റു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കും.

Related posts