ആ​കെ 303 നാ​മ​നി​ർ​ദേ​ശ​ പ​ത്രി​ക​ക​ൾ; ഇ​ന്ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി ല​ഭി​ച്ച​ത് 303 നാ​മ​നി​ർ​ദേ​ശ ​പ​ത്രി​ക​ക​ൾ. വ്യാ​ഴാ​ഴ്ച മാ​ത്രം 149 എ​ണ്ണം ല​ഭി​ച്ചു. 2014 ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള​തി​നേ​ക്കാ​ൾ 93 എ​ണ്ണം കു​റ​വാ​ണ് ഇ​ക്കു​റി.

വ​യ​നാ​ട്, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ​ത്രി​ക​ക​ൾ -23 വീ​തം. കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണ് -ഒ​ന്പ​തെ​ണ്ണം.

തി​രു​വ​ന​ന്ത​പു​രം -20, കോ​ഴി​ക്കോ​ട് -19, എ​റ​ണാ​കു​ളം -18, പൊ​ന്നാ​നി -18, ക​ണ്ണൂ​ർ -17, ചാ​ല​ക്കു​ടി -16, വ​ട​ക​ര -15, കോ​ട്ട​യം -15, മ​ല​പ്പു​റം -14, ആ​ല​പ്പു​ഴ -14, പാ​ല​ക്കാ​ട് -13, തൃ​ശ്ശൂ​ർ -13, മാ​വേ​ലി​ക്ക​ര -12, കൊ​ല്ലം -12, പ​ത്ത​നം​തി​ട്ട -11, കാ​സ​ർ​കോ​ട് -11, ആ​ല​ത്തൂ​ർ -10 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ഭി​ച്ച പ​ത്രി​ക​ക​ൾ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഏ​പ്രി​ൽ എ​ട്ടാ​ണ് പത്രിക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സം.

Related posts