എല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വ​ച്ച് എല്ലാവരും വോട്ട് ചെയ്യണം; അഭ്യർഥനയുമായി കുഞ്ചാക്കോ ബോബൻ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ 26ന് ​കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ല്ലാ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത്.

“വോ​ട്ട​വ​കാ​ശം ല​ഭി​ച്ച കാ​ലം മു​ത​ല്‍ പ​ര​മാ​വ​ധി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. ഈ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​റ്റെ​ല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വ​ച്ച് ഞാ​ന്‍ പ​ങ്കാ​ളി​യാ​വു​ന്നു​ണ്ട്.

അ​തു​പോ​ലെ നി​ങ്ങ​ളും നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി ഈ ​ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​കു​വാ​ന്‍ അ​ഭ്യ​ർ​ഥി​ക്കു​ന്നു’ – വീ​ഡി​യോ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​യു​ന്ന​ു.
ഏ​ഴു​ഘ​ട്ട​മാ​യാ​ണ് രാ​ജ്യ​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഏ​പ്രി​ൽ 26നാ​ണ് വോ​ട്ടിം​ഗ് ന​ട​ക്കു​ക.

Related posts

Leave a Comment