എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ശ​മ്പള​ത്തോ​ടെ അ​വ​ധി ല​ഭി​ക്കും; ലേ​ബ​ർ ക​മ്മി​ഷ​ണ​റുടെ ഉ​ത്ത​ര​വി​ൽ പറയുന്ന കാര്യം ഇങ്ങനെ…

കോ​ട്ട​യം: വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വോ​ട്ടു ചെ​യ്യു​ന്ന​തി​ന് ശ​ന്പ​ള​ത്തോ​ടെ അ​വ​ധി ല​ഭി​ക്കും. കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ടി​ന് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ 23ന് ​ശ​ന്പ​ള​ത്തോ​ടെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കും കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും. സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​വ​ര​വ​രു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ന്നേ ദി​വ​സ​ത്തെ ശ​ന്പ​ളം അ​ല്ലെ​ങ്കി​ൽ വേ​ത​നം തൊ​ഴി​ലു​ട​മ​ക​ൾ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മി​ഷീ​നു​ക​ളി​ൽ ബാ​ല​റ്റു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ലെ 1564 ബൂ​ത്തു​ക​ളി​ലേ​ക്കു​ള​ള മി​ഷീ​നു​ക​ളി​ലും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും, ചി​ഹ്ന​വു​മ​ട​ങ്ങി​യ ബാ​ല​റ്റു​ക​ളു​ടെ സെ​റ്റിം​ഗ് 14നാ​ണ് ആ​രം​ഭി​ച്ച​ത്.

പാ​ലാ, ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, പു​തു​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ യ​ഥാ​ക്ര​മം 176, 179, 159, 165, 171, 182, 172, 181, 179 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള​ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ബാ​ല​റ്റ് സെ​റ്റ് ചെ​യ്തു.

വി​വി​പാ​റ്റി​ൽ പ്രി​ന്‍റ് ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന സ്ലി​പ്പും അ​ത​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള​ള വി​വി​പാ​റ്റ് മി​ഷീ​നു​ക​ളി​ൽ സെ​റ്റ് ചെ​യ്തു. 22 വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ബാ​ല​റ്റ് സെ​റ്റിം​ഗ്.

Related posts