ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് എ​തി​രാ​യി നി​ൽക്കുന്നവർ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്താതിരിക്കാനെന്ന് പി.​സി. ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് എ​തി​രാ​യി നി​ന്ന​വ​ർ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്ന​തു ത​ട​യാ​നാ​ണ് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ.പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​പ​ക്ഷം ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ പു​ണ്യ പൂ​ങ്കാ​വ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യെ​യാ​ണ് ആ​വ​ശ്യം. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് വി​ല​ക​ല്പി​ക്കാ​ത്ത​വ​ർ ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കും . അ​തൊ​ഴി​വാ​ക്കാ​നാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തെ​ന്നും പി.​സി ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റെ​ജി കെ.​ചെ​റി​യാ​ൻ, ന​സീ​ർ വ​യ​ലും ത​ല​യ്ക്ക​ൽ, ഇ.​ഒ ജോ​ൺ, ബാ​ബു നെ​ല്ലി​മ​ല , സ​ന്തോ​ഷ് ജോ​ർ​ജ് , മു​നീ​ർ അ​ടൂ​ർ , റെ​ജി കൊ​ണ്ടോ​ടി. കെ.​പി അ​നി​ൽ​കു​മാ​ർ, സു​നി​ൽ കോ​ന്നി​യൂ​ർ, സ​ന്തോ​ഷ് വെ​ച്ചൂ​ച്ചി​റ, ടി​ജോ സാ​ബ്രി​യി​ൽ , ജോ​മോ​ൻ ,ഷി​ബു വെ​ച്ചൂ​ച്ചി​റ, ബെ​ൻ​സ​ൺ കു​ള​ന​ട, ഋ​ഷി സു​രേ​ഷ് ,സു​നി​ൽ കോ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട കു​ന്പ​ഴ​യി​ലെ ക്ല​ർ​ജി​ഹോ​മും പി.​സി. ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു.

Related posts