റ​ബ​റി​ന്‍റെ നാ​ട്ടി​ൽ വേ​രോ​ട്ടം കി​ട്ടാ​തെ ബി​ജെ​പി; പൂ​ഞ്ഞാ​റി​ലും പാ​ലാ​യി​ലും പി.​സി.​ജോ​ർ​ജും മ​ക​നും മൂ​ന്നാം സ്ഥാ​ന​ത്ത്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ഞ്ചാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ മ​ധ്യ​കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പി.​സി.​ജോ​ർ​ജി​ലൂ​ടെ​യും മ​ക​ൻ ഷോ​ൺ ജോ​ർ​ജി​ലൂ​ടെ​യും മ​ധ്യ​കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​കി​ടം മ​റി​ഞ്ഞ​ത്.

പൂ​ഞ്ഞാ​റി​ലും പാ​ലാ​യി​ലും നി​ല​വി​ൽ യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. പി.​സി.​ജോ​ർ​ജും ഷോ​ൺ ജോ​ർ​ജും മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള ഇ​വ​രു​ടെ വീ​ഴ്ച ദ​യ​നീ​യ​മാ​ണ്.

പൂ​ഞ്ഞാ​റി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കു​മെ​ന്നും ആ​ര്‍​ക്കെ​ങ്കി​ലും ത​ര്‍​ക്കം ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​മാ​യി ഒ​രു കോ​ടി രൂ​പ പ​ന്ത​യം വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും പി.​സി.​ജോ​ർ​ജ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ട്വ​ന്‍റി 20 യു​മാ​യു​ള്ള സം​ഖ്യ​ത്തി​ലൂ​ടെ എ​റ​ണാ​കു​ള​ത്ത് നേ​ട്ട​മു​ണ്ടാ​ക്ക​മെ​ന്ന പ്ര​തീ​ക്ഷ​യും ഏ​ക​ദേ​ശം അ​സ്ത​മി​ച്ചു.

Related posts

Leave a Comment