വി​ധി​യെ​ഴു​താ​ൻ 1.70 ല​ക്ഷം വോ​ട്ട​ർ​മാരുമായി വേങ്ങര; 14 പ്രശ്നബാ​ധി​ത ബൂ​ത്തു​ക​ൾ; 5 മാതൃകാ ബൂത്തുകൾ; അ​ഞ്ച് വ​നി​താ പോ​ളിംഗ് സ്റ്റേ​ഷ​നു​കളുൾപ്പെടെ 144  ബൂത്തുകളിൽ വോട്ട് നടക്കും

മ​ല​പ്പു​റം: വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ സെ​പ്തം​ബ​ർ 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 1,70,009 വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 87,750 പു​രു​ഷ​വോ​ട്ട​ർ​മാ​രും 82,259 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു സ​ർ​വീ​സ് വോ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടും. ഇ​തി​നു പു​റ​മെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന 178 പ്ര​വാ​സി വോ​ട്ടു​ക​ളും വേ​ങ്ങ​ര​യി​ലു​ണ്ട്. ഇ​തി​ൽ 169 പു​രു​ഷന്മാ​രും ഒ​ന്പ​തു വ​നി​ത​ക​ളു​മാ​ണ്.

2017 ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ചു മ​ണ്ഡ​ല​ത്തി​ൽ 1,68,475 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 86,934 പു​രു​ഷന്മാ​രും 81,541 സ്ത്രീ​ക​ളു​മാ​യി​രു​ന്നു. 148 പോ​ളിംഗ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​വു​ക.

ഇ​തി​ൽ 28 കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ 12 പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ൽ 99 ബു​ത്തു​ക​ൾ​ക്കും റാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​യു​ടെ പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ 14 രാ​ഷ്ട്രീ​യ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​താ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 236 വി.​വി പാ​റ്റ് മെ​ഷീ​നു​ക​ളും 400 വീ​തം ക​ണ്‍​ട്രോ​ൾ, പോ​ളി​ങ്ങ് യൂ​ണി​റ്റു​ക​ളും സ​ജ്ജീ​ക​രി​ച്ചു ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി ആ​കെ 990 പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി മൂ​ന്നു വീ​തം ഫ്ള​യി​ംഗ്, സ്റ്റാ​റ്റി​ക്സ് സ​ർ​വ​ല​ൻ​സ്, വീ​ഡി​യോ സ്ക്വാ​ഡു​ക​ളെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. അ​ഞ്ച് മാ​തൃ​ക പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും അ​ഞ്ച് വ​നി​താ പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.

Related posts