രാത്രിയിൽ പുറത്തിറങ്ങിയ യുവാവിനെ തുമ്പിക്കൈക്ക് ചുറ്റി നിലത്തടിച്ചു; അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം


പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ ഊ​ത്തു​കു​ഴി ഊ​രി​ൽ ല​ക്ഷ​മ​ണ​ൻ (45) ആ​ണ് ആ​ന​യു​ടെ അ​ടി​യേ​റ്റ് മ​രി​ച്ച​ത്.

ഇ​ന്നു പാ​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ട്ടാ​ന ല​ക്ഷ​മ​ണ​നെ തു​ന്പി​കൈ​കൊ​ണ്ട് ചു​ഴ​റ്റി എ​ടു​ത്ത് നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ല​ക്ഷ​മ​ണ​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു.

ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​നെ കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നി​രു​ന്നു. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ന​യെ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വി​ട്ടെ​ങ്കി​ലും കാ​ട്ടാ​ന വീ​ണ്ടും ഉൗ​രി​ലെ​ത്തു​ക​യാ​ണെ​ന്ന് ഉൗ​രി​ലെ നി​വാ​സി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment