ഹൃ​ദ​യ​ഭേ​ദകം, മ​നു​ഷ്യ​ത്വ വി​രു​ദ്ധം..! ഗ​ര്‍​ഭി​ണി​യാ​യ കാ​ട്ടാ​ന മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി​ ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ

മും​ബൈ: സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച പൈ​നാ​പ്പി​ള്‍ ഭ​ക്ഷി​ച്ച ഗ​ര്‍​ഭി​ണി​യാ​യ കാ​ട്ടാ​ന മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി​ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ര്‍. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കൊ​ല ചെ​യ്യ​പ്പെ​ട്ട ആ​ന​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ക്ഷ​യ് കു​മാ​റി​ന്‍റെ ട്വീ​റ്റ്.

“മൃ​ഗ​ങ്ങ​ളു​ടെ വ​ന്യ​ത കു​റ​യു​ന്ന​തു​കൊ​ണ്ടും മ​നു​ഷ്യ​രു​ടെ മ​നു​ഷ്യ​ത്വം കു​റ​യു​ന്ന​തു​കൊ​ണ്ടു​മാ​വാം. ആ ​ആ​ന​യ്ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വും അ​സ്വീ​കാ​ര്യ​വു​മാ​ണ്. കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചേ മ​തി​യാ​വൂ. ഓ​രോ ജീ​വ​നും എ​ണ്ണ​പ്പെ​ട്ട​താ​ണ്’- അ​ക്ഷ​യ് കു​മാ​ര്‍ കു​റി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ലാ​ണ് വാ​യി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി മു​റി​വേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. പ​ട​ക്കം ഉ​ള്ളി​ൽ‌ വ​ച്ചു​കൊ​ടു​ത്ത പൈ​നാ​പ്പി​ൾ ക​ടി​ച്ച​പ്പോ​ൾ പ​ട​ക്കം​പൊ​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യാ​ണ് ആ​ന ചെ​രി​ഞ്ഞ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം സം​ഭ​വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി, ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീം, ​ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ ഭ​ട്ട്, അ​നു​ഷ്ക ശ​ർ​മ, ജോ​ൺ ഏ​ബ്ര​ഹാം, ടൈ​ഗ​ർ ഷ്രെ​ഫ്, വ​രു​ൺ ധ​വാ​ൻ,ര​ൺ​ദീ​പ് ഹു​ഡ, ആ​ദി​ത്യ ഷെ​ട്ടി എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പി​ടി​യാ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ ആ​ന​യെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു വ്യാ​പ​ക ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ആ​ന​യു​ടെ വ​യ​റ്റി​ൽ​നി​ന്നും കി​ട്ടി​യ കു​ട്ടി​യു​ടെ ചി​ത്ര​മെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​വും പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഈ ​ചി​ത്രം യ​ഥാ​ർ​ഥ ചി​ത്രം​ത​ന്നെ​യാ​ണ്.

Related posts

Leave a Comment