എന്നെക്കുറിച്ച് ഷോയിലൂടെ പുറത്തു വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രം; ബിഗ് ബോസ് റിയാലിറ്റിഷോയ്‌ക്കെതിരേ ആരോപണവുമായി പുറത്തായ മത്സരാര്‍ഥി ഹിമാശങ്കര്‍…

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് റിയാലിറ്റിഷോയ്‌ക്കെതിരേ മത്സരത്തില്‍ നിന്നും പുറത്തായ ഹിമ ശങ്കര്‍. തന്നെക്കുറിച്ച് ഷോയിലൂടെ പുറത്ത് വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണെന്നും എന്തിനാണ് അങ്ങോട്ട് വിളിച്ചതെന്നും ഓര്‍ത്തുപോയെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഹിമ പറഞ്ഞു. താന്‍ പുറത്തായതോടെ ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്ന സംശയമാണ് ഉയരുന്നതെന്നും അവര്‍ പറഞ്ഞു.

അവസാന രണ്ട് ദിവസം മാത്രമാണ് ഹിമ എന്താണ് എന്ന് കുറച്ചെങ്കിലും അറിയാന്‍ പറ്റിയത്…അപ്പോഴേക്കും എലിമിനേഷന്‍ എപ്പിസോഡ് ഷൂട്ട് ചെയ്തു കഴിയുകയും ചെയ്തു.എന്റെ വിശ്വാസം വെല്ലുവിളികള്‍ ഉയര്‍ത്തി എലിമിനേഷനില്‍ വന്നാലും പ്രേക്ഷകര്‍ എന്നെ മനസിലാക്കുമെന്നായിരുന്നു. പക്ഷെ എന്നെ കാണാതെ പ്രേക്ഷകര്‍ എങ്ങനെ എന്നെ അറിയും…ഹിമ ചോദിക്കുന്നു.

ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടെന്ന് പലരും മെസേജ് അയക്കുമ്പോള്‍ സ്‌ക്രിപ്റ്റഡ് അല്ല എന്ന് മറുപടി പറഞ്ഞ് മടുത്തുവെന്നും ഹിമ പറഞ്ഞു. ഇപ്പോള്‍ തനിക്കും തോന്നുന്നുണ്ട് ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ഹതയുള്ളവര്‍ അതിജീവിക്കേണ്ടതല്ലേ എന്ന ചോദ്യവും അവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Related posts