നെടുന്പാശേരിയിൽ 25 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി​യും 500 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും 500 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി. ടൈ​ഗ​ർ എ​യ​ർ​വേ​യ്സി​ൽ കൊ​ച്ചി​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​ൻ വ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നാ​ണ് ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. ബാ​ഗി​ന​ക​ത്ത് മ​ട​ക്കി​വ​ച്ചി​രു​ന്ന വ​സ് ത്ര​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ക​റ​ൻ​സി ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ തി​രി​പ്പൂ​ർ സ്വ​ദേ​ശി​യാ​ണ്.

ദു​ബാ​യി​യി​ൽനി​ന്ന് വ​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് 500 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി കു​പ്പി​യി​ലാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് വി​ഭാ​ഗ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Related posts