ഓ​ൺ​ലൈ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ശി​വ​യും ദൃ​ശ്യ​യും അ​ഭി​ഭാ​ഷ​ക​രാ​യി; സാ​ക്ഷി​ക​ളാ​യി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും…

എ​രു​മേ​ലി: എ​രു​മേ​ലി​യി​ലെ വീ​ട്ടി​ൽ ഗൗ​ണ്‍ ധ​രി​ച്ച് ഓ​ണ്‍ലൈ​നി​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി അ​ഭി​ഭാ​ഷ​ക​രാ​യി ശി​വ​യും ദൃ​ശ്യ​യും. സാ​ക്ഷി​ക​ളാ​യി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു.

അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്കു ക​ട​ക്കാ​ൻ എ​ൻ​റോ​ൾ ചെ​യ്ത​ത് ഇ​ന്ന​ലെ.

ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ക്കേ​ണ്ട എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ എ​ൻ​റോ​ൾ​മെ​ന്‍റ് ന​ട​ന്ന​ത്.

കോ​ട​തി ഇ​ല്ലാ​തെ വീ​ടു​ക​ളി​ൽ ഓ​ണ്‍ലൈ​നി​ൽ എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത് അ​പൂ​ർ​വ കാ​ഴ്ച കൂ​ടി​യാ​യി മാ​റി. മൊ​ത്തം 850 ഓ​ളം പേ​രാ​ണ് ഇ​ന്ന​ലെ എ​ൻ​റോ​ൾ​മെ​ന്‍റ് ചെ​യ്ത​ത്.

ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫീ​സി​ലി​രു​ന്ന് ചെ​യ​ർ​മാ​ൻ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം വീ​ടു​ക​ളി​ൽ ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ ഓ​ണ്‍ലൈ​നി​ൽ ഏ​റ്റു​ചൊ​ല്ലി​യാ​ണ് പു​തി​യ അ​ഭി​ഭാ​ഷ​ക​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ട്ര​യ​ൽ റ​ണ്ണി​ൽ ശി​വ​യും ദൃ​ശ്യ​യും പ​ങ്കെ​ടു​ത്തി​യി​രി​ന്നു. എ​രു​മേ​ലി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന എ​രു​മേ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡം​ഗം പു​തു​പ്പ​റ​ന്പി​ൽ സു​ശീ​ൽ​കു​മാ​ർ – അ​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശി​വ.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന താ​ഴ​ത്തേ​ക്കു​റ്റ് ദി​ലീ​പ് – ശ്യാ​മ​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ദൃ​ശ്യ. കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലാ​ണ് ശി​വ എ​ൽ​എ​ൽ​ബി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ണ്‍ കോ​ള​ജി​ലാ​ണ് ദൃ​ശ്യ പ​ഠി​ച്ച​ത്.

Related posts

Leave a Comment