രാ​ഷ്ട്രീ​യ – ഉ​ദ്യോ​ഗ​സ്ഥ – ​മാ​ഫി​യ കൂ​ട്ടു​ക​ച്ച​വ​ടം വീ​ണ്ടും; രാത്രിയുടെ മറവിൽ രാ​മ​മം​ഗ​ല​ത്ത് വൻ ക​ളി​മ​ൺ ക​ട​ത്ത്

സജോ സക്കറിയ
കോ​ല​ഞ്ചേ​രി: രാ​മ​മം​ഗ​ലം പു​ഴ​യ്‌​ക്ക് സ​മീ​പം ക​ളി​മ​ണ്ണ് ക​ടത്ത് വ്യാപകമായി. രാ​ഷ്ട്രീ​യ – ഉ​ദ്യോ​ഗ​സ്ഥ – ​മാ​ഫി​യ കൂ​ട്ടു​ക​ച്ച​വ​ടം വീ​ണ്ടും ത​ല​പൊ​ക്കി​യ പ്ര​ദേ​ശ​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് വൻ ക​ളി​മ​ൺ ഖ​ന​നം ന​ട​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ളി​മ​ണ്‍ ഖ​ന​നം ന​ട​ത്തു​ന്ന​ത്. യാ​തൊ​രു പാ​രി​സ്ഥി​തി​ക പ​ഠ​നവും ന​ട​ത്താ​തെ​യാ​ണ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ഇ​വ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്.

പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​സ്ഥ​ല​ത്തി​ന് ചു​റ്റും 24 മ​ണി​ക്കൂ​റും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പും ഇ​തേ സ്ഥ​ല​ത്തു​നി​ന്ന് ക​ളി​മ​ൺ ഖ​ന​നം ന​ട​ത്തി​യി​രു​ന്നു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് ഖ​ന​നം നി​ർ​ത്തി​വ​ച്ച​ത്. അ​ന​ധി​കൃ​ത ഖ​ന​നം പ്ര​ദേ​ശ​ത്ത് വ​ര​ൾ​ച്ചയ്ക്കും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളിൽ മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​കുമെന്ന ഭീതിയിലാണ് സമീപവാസി കൾ.
• ഖ​ന​നം ചെ​യ്ത കു​ഴി​യി​ൽ മ​ണ്ണി​ട്ട് മൂ​ടു​ന്നു
രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു വ​രെ നടക്കുന്ന ഖ​ന​ന​ത്തി​ൽ രൂപപ്പെടുന്ന വൻ കുഴികൾ അന്നു തന്നെ പു​റ​ത്തു​നി​ന്ന് മ​ണ്ണ് കൊ​ണ്ടു​വ​ന്ന് മൂ​ടു​ക​യാ​ണ് പ​തി​വ്.

ഇ​തി​നായി പ്രദേശത്ത് പ്ര​ത്യേ​ക ലോ​ബി പ്രദേശത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. ഇ​ത് പു​ഴ​യോ​ര​ങ്ങ​ളു​ടെ ബ​ല​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കുന്നു. പു​ഴ​യോ​ട് ചേ​ർ​ന്നുള്ള പ്ര​ദേ​ശ​ത്ത് 10 അടി​യോ​ളം ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ക്കു​ന്പോ​ൾ തന്നെ ജ​ല​സാ​ന്നി​ധ്യം കാണാനാകും.

പ​ശ​പ്പു​ള്ള ക​ളി​മ​ണ്ണ് ഖ​ന​നം ചെ​യ്തെ​ടു​ത്ത സ്ഥ​ല​ത്ത് സാ​ധാ​ര​ണ മ​ണ്ണി​ടു​ന്ന​ത് പ്ര​ദേ​ശ​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും നാട്ടുകാർ ചൂണ്ടിക്കാ ട്ടുന്നു.

• ക​ളി​മ​ണ്ണ് മാ​ഫി​യ​യ്‌​ക്ക് ചു​ളു​വി​ൽ ല​ക്ഷ​ങ്ങ​ൾ
ഒ​റ്റ​ രാ​ത്രി​കൊ​ണ്ട് ല​ക്ഷ​ങ്ങ​ൾ കൈ​യി​ൽ​വ​രു​ന്ന ക​ച്ച​വ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​ളി​മ​ൺ ഖ​ന​നം. സ്ഥ​ലം ഉ​ട​മ​യ്‌​ക്കും മ​ണ്ണ് മാ​ഫി​യ​യ്ക്കും പു​റ​മെ രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ത​ങ്ങ​ളും, പ​ണം പി​രി​ക്കു​ന്ന ക​പ​ട​ പ​രി​സ്ഥി​തി സ്നേ​ഹി​ക​ളും ഇ​തി​ന്‍റെ പ​ങ്കു​പ​റ്റു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഒ​രു ടോ​റ​സ് ലോ​ഡി​ന് 80,000 രൂ​പ വ​രെ കി​ട്ടു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

പ്ര​ള​യ​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും അ​ടി​ക്ക​ടി സം​ഭ​വി​ച്ചി​ട്ടും പ്ര​കൃ​തി​യെ ക​ട്ടു​ തി​ന്നു​ന്ന മാ​ഫി​യ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നാനാഭാഗത്തു നിന്നും ഉ​യ​രു​ന്നു​ണ്ട്.

ജി​യോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട വകുപ്പ് അധി കൃതർ ഈ വി​ഷ​യ​ത്തി​ൽ അടിയ ന്തരമായി ഇ​ട​പെ​ട​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ കർശന നി​യ​മ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്്.

Related posts

Leave a Comment