സ്വ​ന്തം പ​റ​മ്പി​ലെ മ​രം വെ​ട്ടി വി​ൽ​ക്കാ​ൽ അ​നു​വാ​ദ​മി​ല്ല; പരിസ്ഥിതി ദിനത്തിൽ  വൃ​ക്ഷ​ത്തൈ​ പി​ഴു​തു​മാ​റ്റി പ്ര​തി​ഷേ​ധി​ച്ചു കി​ഫ  അം​ഗ​ങ്ങ​ൾ 

 


നെന്മാ​റ: ക​ർ​ഷ​ക​ന് സ്വ​ന്തം പ​റ​ന്പി​ലെ മ​രം വെ​ട്ടി വി​ൽ​ക്കാ​ൽ അ​നു​വാ​ദ​മി​ല്ലാ​ത്ത​തി​ലും അ​നു​മ​തി​ക്ക് ഏ​റെ ക​ട​ന്പ​ക​ൾ ഉ​ള്ള​തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ ) അം​ഗ​ങ്ങ​ൾ വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ങ്ങ​ളും വൃ​ക്ഷ​ത്തൈ​ക​ളും പി​ഴു​തു​മാ​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ഒ​ലി​പ്പാ​റ, അ​ടി​പ്പെ​ര​ണ്ട, നെന്മാറ, അ​യി​ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. അ​വ​ര​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലെ ഓ​രോ വൃ​ക്ഷ​ങ്ങ​ൾ പി​ഴു​തു​മാ​റ്റി​യും വെ​ട്ടി​മാ​റ്റി​യും പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

54 ശ​ത​മാ​നം വൃ​ക്ഷ മേ​ലാ​പ്പ് സം​സ്ഥാ​ന​ത്ത് നി​ർ​ത്തു​ന്ന​ത് ക​ർ​ഷ​ക​രു​ടെ പ്ര​യ​ത്നം കൊ​ണ്ടാ​ണെ​ന്നും ഇ​ത് പ​രി​ഗ​ണി​ക്കാ​തെ ക​ർ​ഷ​ക​ർ വ​ള​ർ​ത്തു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​തി​നും വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​കു​ന്ന​തി​നും പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ർ​ഷ​ക​ർ സ്വ​ന്തം വ​ള​പ്പി​ലെ വൃ​ക്ഷ​ത്തൈ​ക​ൾ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പി​ഴു​തു മാ​റ്റി​യ​ത്.

Related posts

Leave a Comment