അമിത വേഗത്തിലെത്തിയ ബൈക്ക് എ​ക്സൈ​സ്  ഓഫീസിന് മുന്നിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ആശുപത്രിയിലെത്തിച്ചപ്പോൾ പുറത്ത് വരുന്നത്…



കോ​ല​ഴി: എ​ക്സൈ​സ് റേ​ഞ്ച് ഒാഫീ​സി​നു മു​ന്നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​ര​ത​ര​മായി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​തൃ​ക​യാ​യി.

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പാ​ഞ്ഞു പോ​കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ​യാ​ണു എ​ക്സൈ​സു​കാ​ർ ര​ക്ഷി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ൽ നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വ​ന്ന യു​വാ​വ് കോ​ല​ഴി കൊ​ട്ടാ​രം മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ​വ​ച്ച് പി​ക്ക​പ്പ​വ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ഫീ​സി​നു തൊ​ട്ടു​മു​ന്നി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ട് കോ​ല​ഴി എ​ക്സൈ​സ്റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്​പെ​ക്ടർ എ.​ബി. പ്ര​സാ​ദും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പു​റ​ത്തേ​ക്കു പാ​ഞ്ഞു.

ചോ​ര​യി​ൽ കു​ളി​ച്ചുകി​ട​ന്ന യു​വാ​വി​നെ അ​തു​വ​ഴി വ​ന്ന ഒ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി ഹ​രി​ദാ​സ് മേ​നോ​ന്‍റെ കാ​റി​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പ​രി​ക്കേ​റ്റ​യാ​ളെ​യെ​ടു​ത്ത് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ പ്ര​സാ​ദി​ന്‍റെ യൂ​ണി​ഫോം ര​ക്ത​ത്തി​ൽ കു​തി​ർ​ന്നി​രു​ന്നു.പി​ന്നീ​ട് ര​ക്ത​ക്ക​റ നി​റ​ഞ്ഞ വ​സ്ത്ര​വു​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ട്ടോ റി​ക്ഷ വി​ളി​ച്ച് റേ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തും പ്ര​സാ​ദാ​ണ്.അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.

ഇ​യാ​ളു​ടെ മേ​ൽ​വി​ലാ​സം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ ബാ​റി​നു സ​മീ​പ​ത്തു നി​ന്നും മോ​ഷ​ണം പോ​യ ബൈ​ക്കാ​ണ് ഇ​തെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് ദി​വ​സ​ങ്ങ​ൾ​ക്കുമു​ന്പ് സി​സി അ​ട​യ്ക്കാ​ത്ത​തി​ന് ഫി​നാ​ൻ​സു​കാ​ർ കൊ​ണ്ടു​പോ​യി​രു​ന്നു.

തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ​ത്തി​യ യു​വാ​വ് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച് അ​വി​ടെ​യി​രു​ന്ന മ​റ്റൊ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് യു​വാ​വ് ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ ഇ​യാ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment