ആശുപത്രിയിൽ കത്തിവീശി ഭീഷണിയുമായി യുവാവ്; കീഴ്പ്പെടുത്താനെത്തിയ പോലീസിന് പരിക്ക്

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ക​യ​റി​ച്ചെ​ന്ന് ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​മു​ഴ​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി ര​ഞ്ജി​ത്ത് കു​മാ​റി​നെ​യാ​ണ് (30) പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ സീ​നി​യ​ർ സി​പി​ഒ സു​മേ​ഷി​ന്‍റെ കൈ​യ്ക്കു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​ത്രി 12.45നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വി​ക്സ് ആ​വ​ശ്യ​പ്പെ​ട്ട് കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് ക​യ​റി​ചെ​ന്ന യു​വാ​വ് അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കാ​ഷ്വാ​ലി​റ്റി​യു​ടെ വാ​തി​ല​ട​ച്ച് ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മാ​സ​ക്ത​നാ​യി നി​ന്ന് ഇ​യാ​ളു​ടെ അ​ടു​ത്തേ​ക്ക് ആ​രും അ​ടു​ത്തി​ല്ല.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നു​സ​രി​ച്ച് എ​എ​സ്ഐ ബെ​ന്നി, സീ​നി​യ​ർ സി​പി​ഒ സു​മേ​ഷ്, സി​പി​ഒ ലി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts