പരിസരം സുരക്ഷിതമായാല്‍ അവര്‍ എത്തും, കളി പുലര്‍ച്ചവരെ! ഈരാറ്റുപേട്ടയിലെ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ചീട്ടുകളി

ഇരാറ്റുപേട്ട: നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നു വന്‍ ചീട്ടു കളി സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഇവരുടെ കൈയില്‍ നിന്നു 2.86 ലക്ഷം രൂപയും 5 മൊബൈലുകളും പിടിച്ചെടുത്തു.

ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), ഏറണാകുളം കാക്കനാട് സ്വദേശി ഷഫീര്‍ അലിയാര്‍(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46),ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52),എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണു പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഈരാറ്റുപേട്ട നഗരത്തില്‍ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവല്‍ക്കരിച്ചിരുന്നു.

ഇതിനിടെയാണ് ഈരാറ്റുപേട്ട മൂണ്‍ ലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ ചീട്ടുകളി സംഘങ്ങള്‍ ഒത്തു ചേരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസിനു രഹസ്യ വിവരം ലഭിചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍  ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ഹോമിന്റെ പരിസരത്തു നിലയുറപ്പിച്ചു.

ആറ് മണിയോടെ ചീട്ടുകളി സംഘങ്ങള്‍ റിസോര്‍ട്ടില്‍ എത്തി. ഈ സമയം മഫ്ടി വേഷത്തില്‍ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം ടൂറിസ്റ്റ് ഹോമിന്റെ പിന്നിലൂടെ അകത്തു കടന്നു ചീട്ടുകളിക്കാരെ അറസ്റ്റു ചെയ്യുകയായിരുന്നു.

ചീട്ടുകളിക്കു മുന്‍പായി പരിസരം നിരീക്ഷിക്കുവാനും, കളിക്കാര്‍ക്ക് മദ്യവും ഭക്ഷണ സാമഗ്രികളും എത്തിക്കുവാനും ആളുകള്‍ ഉണ്ട്. രാത്രി മുതല്‍ പുലര്‍ച്ചെ വരെയാണു ചീട്ടുകളി.

പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം എത്തുകയുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തില്‍ പലര്‍ക്കും പരസ്പരം അറിയുക പോലും ഇല്ല.

റിസോര്‍ട്ടുകളും, ടൂറിസ്റ്റ് ഹോമുകളും കേന്ദ്രികരിച്ചുള്ള ചിട്ടുകളി സംഘങ്ങളെ പിടികൂടൂവാന്‍ വേണ്ടി വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് പാലാ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രകുമാര്‍ അറിയിച്ചു

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറന്മാരായ വി.ബി.അനസ് , ജയചന്ദ്രന്‍, ജയപ്രകാശ്, അസിസ്റ്റന്റ് സാബ് ഇന്‍സ്‌പെക്ടര്‍ വിനയരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനു, ഷിജോ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

 

Related posts

Leave a Comment