എ​രു​മേ​ലി​യി​ൽ ച​ന്ദ​ന​ക്കു​ടവും, പേ​ട്ട​തു​ള്ള​ലും;  ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ്

എ​രു​മേ​ലി: എ​രു​മേ​ലി​ ടൗ​ണ്‍ റോ​ഡി​ൽ ച​ന്ദ​ന​ക്കു​ടം, പേ​ട്ട​തു​ള്ള​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 12 വ​രെ മു​ക്കൂ​ട്ടു​ത​റ -പ​ന്പ​ ഭാ​ഗ​ത്തേ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ര​ട്ടി ക​ണ്ണി​മ​ല – പ്രൊ​പ്പോ​സ് വ​ഴി പോ​ക​ണം. കെഎ​സ്ആ​ർ​ടി​സി, ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ കു​റു​വാ​മൂ​ഴി ഓ​രു​ങ്ക​ൽ​ക​ട​വ് വ​ഴി പോ​ക​ണം.

കാ​ഞ്ഞി​ര​പ്പ​ള്ളി – റാ​ന്നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ലെ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ടി​ബി റോ​ഡ് വ​ഴി ക​രി​ന്പി​ൻ​തോ​ട് വ​ഴി റാ​ന്നി​ക്ക് പോ​ക​ണം. റാ​ന്നി മേ​ഖ​ല​യി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രി​ങ്ക​ല്ലും​മൂ​ഴി തി​രി​ഞ്ഞ് എം​ഇ​എ​സ് – പു​ലി​ക്കു​ന്ന് റോ​ഡ് വ​ഴി പോ​ക​ണം. എ​രു​മേ​ലി​യി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ഓ​രു​ങ്ക​ൽ ക​ട​വ് – കു​റു​വാ​മൂ​ഴി വ​ഴി പോ​ക​ണം. എ​ന്നാ​ൽ, ബ​സു​ക​ളും മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങ​ളും കാ​രി​ത്തോ​ട് ചേ​ന​പ്പാ​ടി വ​ഴി പോ​ക​ണം.

റാ​ന്നി ഭാ​ഗ​ത്തുനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രി​ന്പി​ൻ​തോ​ടി​ൽ നി​ന്നും തി​രി​ഞ്ഞ് ചേ​ന​പ്പാ​ടി വ​ഴി പോ​ക​ണം. പ്രൊ​പ്പോ​സ് വ​ഴി എ​രു​മേ​ലി ടൗ​ണി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വ​ര​ാനും പാ​ടി​ല്ല. നാ​ളെ പേ​ട്ട​തു​ള്ള​ൽ ദി​വ​സം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ഇ​തു​പോ​ലെ വാ​ഹ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts