ഒ​രു നാ​ൾ നി​ന്‍റെ ഫോ​ട്ടോ​യും കാ​ണാം! പി. ജയരാജനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കി; ബിജെപി പ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞു തടിയൂരി

മ​ഞ്ചേ​രി:​സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ പി. ​ജ​യ​രാ​ജ​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റി​ട്ട കേ​സ് മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ എ​ട​വ​ണ്ണ പ​റ​ങ്ങോ​ട​ൻ (അ​പ്പു-55) മാ​പ്പു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സി​ൽ തീ​ർ​പ്പാ​യ​ത്.

പ​രാ​തി​ക്കാ​ര​നാ​യ പി. ​ജ​യ​രാ​ജ​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​യു​ട​നെ അ​പ്പു നി​രു​പാ​ധി​കം മാ​പ്പു​പ​റ​യു​ന്നു​വെ​ന്നു അ​റി​യി​ച്ചു. തെ​റ്റു​പ​റ്റി പോ​യ​താ​ണെ​ന്നും പൊ​റു​ക്ക​ണ​മെ​ന്നും ഇ​നി​മേ​ലി​ൽ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍റെ കൈ​പി​ടി​ച്ചു പ്ര​തി മാ​പ്പു​പ​റ​ഞ്ഞു.

തു​ട​ർ​ന്നു തെ​റ്റു മ​ന​സി​ലാ​ക്കി ആ​ത്മാ​ർ​ഥ​മാ​യി മാ​പ്പു ചോ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ്മ​ത​മാ​ണെ​ന്നു പി. ​ജ​യ​രാ​ജ​ൻ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. 2016 ന​വം​ബ​ർ നാ​ലി​നു ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ഇ​ര​യാ​യ​വ​രു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം സി​പി​എം തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നുപ്ര​ദ​ർ​ശ​നം നോ​ക്കി കാ​ണു​ന്ന​തി​ന്‍റെ ചി​ത്രം പി. ​ജ​യ​രാ​ജ​ന്‍റെ ത​ന്‍റെ ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​നു താ​ഴെ​യാ​യാ​ണ് പ്ര​തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി ക​മ​ന്‍റി​ട്ട​ത്. ’ഒ​രു നാ​ൾ നി​ന്‍റെ ഫോ​ട്ടോ​യും കാ​ണാം’ എ​ന്ന് എ​ട​വ​ണ്ണ സ്വ​ദേ​ശി​യാ​യ പ​റ​ങ്ങോ​ട​ൻ (അ​പ്പു) പോ​സ്റ്റ് ചെ​യ്ത​താ​യി കാ​ണി​ച്ചു പി. ​ജ​യ​രാ​ജ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ എ​ട​വ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്തു. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ് മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ട​ന്ന​ത്.

Related posts