രോഗികൾക്ക് ആശ്വാസ വാർത്ത… രാത്രിയിലെ സിടി സ്കാനിംഗ് റിപ്പോർട്ടുകൾക്ക് വേണ്ടി പുലർച്ചവരെ കാത്തിരിക്കേണ്ട; റിപ്പോർട്ടുകൾ  രാത്രിയിൽ തന്നെ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സി​ടി സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​യി. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്കാ​നിം​ഗ് ക​ഴി​ഞ്ഞാ​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യ്ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി വ​ന്നി​രി​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ് വ​ന്നി​രു​ന്ന രോ​ഗി​ക​ളെ​യാ​ണ് കൂ​ടു​ത​ലാ​യി ഇ​തു ബാ​ധി​ച്ചി​രു​ന്ന​ത്.

വൈ​കു​ന്നേ​രം ഒ​രു രോ​ഗി​ക്ക് സി​ടി സ്കാ​ൻ ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഒ​ന്പ​തു വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു. ഇ​ത് രോ​ഗി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​യി​രു​ന്ന​തി​നാ​ൽ പ​ല​രും സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​ത് നി​ർ​ദ്ധ​ന​രാ​യ പ​ല രോ​ഗി​ക​ൾ​ക്കും ക​ഴി​യാ​തെ വ​രി​ക​യും തു​ട​ർ ചി​കി​ത്സ​യ്ക്കു ത​ട​സം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​വി​വ​രം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു രാഷ്‌‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.തു​ട​ർ​ന്ന് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്കാ​നിം​ഗി​നു​ശേ​ഷം റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡോ​ക്‌‌ടറെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്‌‌ടറു​ടെ നി​യ​മ​നം വ​ഴി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് സ്കാ​നിം​ഗ് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ സ്കാ​നിം​ഗി​നു​ശേ​ഷം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ഴി​യും. അ​തി​നാ​ൽ ഇ​നി മു​ത​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രി​ല്ലാ​യെ​ന്നു​ള്ള ആ​ശ്വാ​സ​ത്തി​ലാ​ണ് രോ​ഗി​ക​ൾ.

Related posts