ഗ​ൾ​ഫി​ൽ​നി​ന്ന് അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്ന യുവാവ്‌ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് കാ​യ​ലി​ൽ ചാ​ടി; ര​ക്ഷ​ക​രാ​യി നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ; സംഭവം കൊച്ചിയില്‍

കൊ​ച്ചി: ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് കാ​യ​ലി​ൽ ചാ​ടി​യ യു​വാ​വി​നെ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പ​ള്ളു​രു​ത്തി പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി മ​ൻ​സൂ​റാ​ണു തോ​പ്പും​പ​ടി ഹാ​ർ​ബ​ർ പാ​ല​ത്തി​ൽ​നി​ന്നു കാ​യ​ലി​ലേ​ക്കു ചാ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണു സം​ഭ​വം. ഗ​ൾ​ഫി​ൽ​നി​ന്ന് അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്ന ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി പാ​ല​ത്തി​ൽ എ​ത്തി​യ ശേ​ഷം കാ​യ​ലി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ വ​ല​യു​ണ്ടാ​യ​തി​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണ​ശേ​ഷം യു​വാ​വ് അ​തി​ൽ പി​ടി​ച്ചു​കി​ട​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ റി​ങ്കു, പ്ര​ജാ​പ​തി എ​ന്നി​വ​ർ കാ​യ​ലി​ൽ ചാ​ടി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി മ​ണ്‍​സൂ​റി​നെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts