രക്ഷാപ്രവർത്തനങ്ങൾ വിഫലം! രാജ്യത്തെ കണ്ണീരിലാഴ്ത്തി കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരൻ സുജിത്ത് യാത്രയായി; മൃതദേഹം അഴുകിയ നിലയിൽ

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ട്രി​​​ച്ചി മ​​​ണ​​​പ്പാ​​​റ ന​​​ടു​​​ക്കാ​​ടി​​​പ്പ​​​ട്ടി​​​യി​​​ൽ കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റി​​​ൽ വീ​​​ണ ര​​​ണ്ടു വ​​​യ​​​സു​​​കാ​​​ര​​​ൻ സു​​​ജി​​​ത് മരിച്ചു. മൃതദേഹം അഴുകിയ നിലയിൽ.  മറ്റ് വഴികളിലൂടെ മൃതദേഹം  പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സമാന്തര തുരങ്കനിർമാണം നിർത്തിവച്ചെന്ന് റവന്യൂ സെക്രട്ടറി.

73 മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ​​​യാ​​​യി സു​​​ജി​​​ത് കി​​​ണ​​​റി​​​ൽ വീ​​​ണി​​​ട്ട്. സ​​​മാ​​​ന്ത​​​ര​​​മാ​​​യി റി​​​ഗ് ഉ​​പ​​യോ​​ഗി​​ച്ചു കു​​ഴി​​യെ​​ടു​​ത്തു പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രുന്ന​​​ത്. സ​​​മാ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​മി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കി​​​ണ​​​റി​​​ലെ പാ​​​റ ക​​​ടു​​​പ്പ​​​മേ​​​റി​​​യ​​താ​​യ​​തി​​​നാ​​​ൽ സാ​​​വ​​​ധാ​​​ന​​​മാ​​​ണു പ്ര​​​വൃ​​​ത്തി ന​​​ട​​​ന്നിരു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​ൽ മ​​​റ്റു മാ​​​ർ​​​ഗ​​​ങ്ങ​​​ൾ പ​​​രി​​​ക്ഷി​​​ക്കാ​​​നായിരുന്നു തീ​​​രു​​​മാ​​​നം.

നാ​​​ലു ദി​​​വ​​​സ​​​മാ​​​യി സു​​​ജി​​​ത് കി​​​ണ​​​റ്റി​​​ൽ അ​​​ക​​​പ്പെ​​​ട്ടി​​​ട്ട്. ഇ​​​പ്പോ​​​ൾ 88-90 അ​​​ടി​​​യി​​​ലാ​​​ണു സു​​​ജി​​​ത് ഉ​​​ള്ള​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. പ്ര​​​തി​​​കൂ​​​ല​​​ കാ​​​ലാ​​​വ​​​സ്ഥ, യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ എ​​​ന്നി​​​വ ​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം വൈ​​​കി​​​പ്പിച്ചു.

ക​​​ടു​​​പ്പ​​​മേ​​​റി​​​യ പാ​​​റ​​​യാ​​​യ​​​തി​​​നാ​​​ൽ ഒ​​​എ​​​ൻ​​ജി​​സി​​യു​​​ടെ റി​​​ഗി​​​ന്‍റെ പ​​​ല്ലു​​​ക​​​ൾ അ​​​ടി​​​ക്ക​​​ടി മാ​​​റ്റേ​​​ണ്ടി വന്നു. സു​​​ജി​​​ത് വീ​​​ണി​​​രി​​​ക്കു​​​ന്ന കി​​​ണ​​​റി​​​നു സ​​​മീ​​​പം ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ണ്ണു​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ചു.

സ​​​മാ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​മി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കി​​​ണ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി കു​​​ഞ്ഞി​​​ന്‍റെ അ​​​രി​​​കി​​​ലേക്കെ​​​ത്താ​​​ൻ ഇ​​​നി​​​യും 24 മ​​​ണി​​​ക്കൂ​​​ർ വേ​​​ണ്ടിവ​​​രു​​​മെ​​​ന്നാ​​​ണു ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂട്ടിയിരുന്നത്.

Related posts