പത്ത് കാശ് കിട്ടുന്ന സമയമായിട്ടും നടപടിയായില്ല; ഏറ്റുമാനൂരിൽ പുതിയ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എത്തിയില്ല; ഓഫീസ് അടച്ചുപൂട്ടിയ നിലയിൽ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ലെ കെഎസ് ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ സ്ഥ​ലംമാ​റ്റി. പ​ക​രം ആ​ളെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ ഓ​ഫീ​സ് പൂ​ട്ടി. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പോ​യ​തോ​ടെ സ്റ്റാ​ൻ​ഡി​ലെ ടോയ്‌‌ലറ്റും പൂ​ട്ടി. ഇ​തോ​ടെ ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ര​ണ്ടാ​ഴ്ച മു​ന്പ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ സ്ഥ​ല​ം മാ​റ്റി​യ​തോ​ടെ​യാ​ണ് സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യ​ത്.

നാ​ല് മാ​സ​ത്തി​നി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് സ്റ്റേ​ഷ​ൻ​ മാ​സ്റ്റ​റു​ടെ അ​ഭാ​വം മൂ​ലം ബ​സ്‌‌സ്റ്റാ​ൻ​ഡ് പൂ​ട്ടു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ളം തെ​റ്റി​യ​തോ​ടെ യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ദി​വ​സ​വും സം​സ്ഥാ​ന​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന 1200 ഓ​ളം ബ​സു​ക​ളാ​ണ് ഏ​റ്റു​മാ​നൂ​ർ കെഎ​സ് ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്.

ജ​ല വി​ത​ര​ണം ത​ട​സ​മാ​യ​തോ​ടെ ടോയ്‌‌ലറ്റ് മു​ൻ​പ് പൂ​ട്ടി​പ്പോ​യി​രു​ന്നു. അതേ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം മൂ​ലം വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും പൂ​ട്ടു​ക​യും ചെ​യ്തു. ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റേ​ഷ​നാ​യി ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഉ​യ​ർ​ത്ത​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 55 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി പു​ന​ർ നി​ർ​മി​ച്ച​ത്. എ​ന്നി​ട്ടും സ്റ്റേഷ​ൻ മാ​സ്റ്റ​റെ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഏ​റ്റു​മാ​നൂ​ർ ക്ഷേത്രത്തിൽ ഉ​ത്സ​വം നാ​ളെ ആ​രം​ഭി​ക്കാ​നി​രി​ക്കേ സ്റ്റേ​ഷ​ൻ പൂ​ട്ടി​പോ​യ​ത് ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തു​ന്ന ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ദു​രി​തം സ​മ്മാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ഉ​ട​ൻ ത​ന്നെ നി​യ​മി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നി​ർ​വാ​ഹ​ക സ​മ​തി അം​ഗ​ങ്ങ​ളും സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ​യും ഗ​താ​ഗ​ത മ​ന്ത്രി​ക്കും കെഎ​സ്ആ​ർ​ടി​സി എം​ഡിക്കും, ഡി​റ്റി​ഒയ്ക്കും ​നി​വേ​ദ​നം ന​ൽ​കി.

Related posts