ഏ​റ്റു​മാ​നൂ​ര്‍ വി​ക​സ​ന​ത്തി​ന്‍റെ നാ​ലു​വ​ർ​ഷ​ത്തെ പ്രോ​ഗ്ര​സ് കാ​ര്‍​ഡു​മാ​യി മ​ന്ത്രി വാ​സ​വ​ന്‍

ഏ​റ്റു​മാ​നൂ​ര്‍: ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷം ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്രോ​ഗ്ര​സ് കാ​ര്‍​ഡു​മാ​യി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. നാ​ളെ രാ​വി​ലെ 10ന് ​മാ​ന്നാ​നം കെ​ഇ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ യോ​ഗം ന​ട​ക്കും.

ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​ക്കാ​ലം ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി 4000 കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. 2021 ജൂ​ലൈ 17 ന് ​ന​ട​ന്ന വി​ക​സ​ന ശി​ല്പ​ശാ​ല​യി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യ വി​ക​സ​ന പ​ദ്ധ​തി​ക്ക് അ​നു​സ​രി​ച്ചാ​ണ് ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​ക്കി 2023ല്‍ ​വി​ല​യി​രു​ത്ത​ല്‍ യോ​ഗ​വും പു​തി​യ വി​ക​സ​ന കാ​ഴ്പ്പാ​ട് രൂ​പീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ര​ണ്ടാം വി​ക​സ​ന ശി​ല്പ​ശാ​ല​യും ന​ട​ത്തി.വി​ക​സ​ന ശി​ല്പ​ശാ​ല​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച ക​മ്പ​നി​ക്ക​ട​വ് പാ​ലം, കാ​രി​ത്താ​സ് റെ​യി​ല്‍​വേ മേ​ല്പാ​ലം, ക​രി​ക്കാ​ത്ത​റ പാ​ലം, കു​മ​ര​കം റോ​ഡി​ന്‍റെ വി​ക​സ​നം, പ​ട്ടി​ത്താ​നം, മ​ണ​ര്‍​കാ​ട് ബൈ​പാ​സ് റോ​ഡ്, ചീ​പ്പു​ങ്ക​ല്‍ മ​ണി​യാ​പ​റ​മ്പ് റോ​ഡ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ എ​ല്ലാം​ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി​കൊ​ണ്ടാ​ണ് പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഏ​റ്റു​മാ​നൂ​രി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്പോ​ര്‍​ട്സ് കോം​പ്ല​ക്സി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് മ​ണ്ഡ​ല​ത്തിന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment