ലഹരിയാവേണ്ടത് ഗാന്ധിയൻ വചനങ്ങൾ കേട്ട്; യൂറോപ്യൻ രാജ്യത്തെ മ​ദ്യക്കു​പ്പി​ക​ളി​ല്‍ ഗാ​ന്ധി​ജിയു​ടെ ചി​ത്രം; ഒ​ഴി​വാ​ക്കാ​ന്‍ നയതന്ത്ര ന​ട​പ​ടി വേ​ണമെന്നു മ​ദ്യ​വി​രു​ദ്ധ സ​മി​തി

കൊ​​​ച്ചി:​ യൂ​​​റോ​​​പ്യ​​​ന്‍ രാ​​​ജ്യ​​​മാ​​​യ ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ലെ മ​​​ദ്യ​​ക്കു​​​പ്പി​​​ക​​​ളി​​​ല്‍ രാ​​​ഷ്‌ട്രപി​​​താ​​​വാ​​​യ മ​​​ഹാ​​​ത്മാ ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ ന​​​യ​​​ത​​​ന്ത്ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​വി​​​രു​​​ദ്ധ സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ദ്യ​​ക്കു​​​പ്പി​​​ക​​​ളി​​​ല്‍ രാ​​​ഷ്‌ട്രപി​​​താ​​​വി​​​ന്‍റെ ചി​​​ത്രം ദേ​​​ശീ​​​യ​​പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​മാ​​​യ മൂ​​​വ​​​ര്‍​ണ​​ക്ക​​​ള​​​റി​​​ല്‍ പ​​​തി​​​ച്ചു കു​​​പ്പി​​​യി​​​ല്‍ മ​​​ഹാ​​​ത്മ എ​​​ന്ന പേ​​​ര് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ങ്ങേ​​​യ​​​റ്റം അ​​​വ​​​ഹേ​​​ള​​​ന​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​വു​​​മാ​​​ണ്. ഇ​​​ത് സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര നേ​​​താ​​​വി​​​നോ​​​ടു​​​ള്ള ക​​​ടു​​​ത്ത അ​​​നാ​​​ദ​​​ര​​​വാ​​​ണെ​​​ന്നു സ​​​മ്മേ​​​ള​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ചാ​​​ര്‍​ളി പോ​​​ള്‍ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ.​ പൗ​​​ലോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​ര്‍​ജ് നേ​​​രെ​​വീ​​​ട്ടി​​​ല്‍ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​

ഭാ​​​ര​​​വാ​​​ഹി​​​ക​​​ള​​​യാ​​​യ സി​​​സ്റ്റ​​​ര്‍ റോ​​​സ്മി​​​ന്‍, ചാ​​​ണ്ടി ജോ​​​സ്, എം.​​​പി.​ ജോ​​​സി, ഷൈ​​​ബി പാ​​​പ്പ​​​ച്ച​​​ന്‍, സു​​​ഭാ​​​ഷ് ജോ​​​ര്‍​ജ്, കെ.​​​എ. റ​​​പ്പാ​​​യി, കെ.​​​വി. ജോ​​​ണി, കെ.​​ഒ.​ ജോ​​​യി, സി​​​സ്റ്റ​​​ര്‍ മ​​​രി​​​യൂ​​​സ, സി​​​സ്റ്റ​​​ര്‍ ബി​​​നീ​​​സി, സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സി​​​ല, സി​​​സ്റ്റ​​​ര്‍ മ​​​രി​​​യ​​​റ്റ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് 13നു ​​രാ​​​വി​​​ലെ ഒ​​​ൻ​​പ​​​തു മു​​​ത​​​ല്‍ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​ത ത​​​ല​​​ത്തി​​​ല്‍ വൈ​​​ദി​​ക​​​ര്‍, സി​​​സ്റ്റേ​​​ഴ്‌​​​സ്, അ​​​ല്‍​മാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​യി എ​​​ക​​​ദി​​​ന റി​​​സോ​​​ഴ്സ് ടീം ​​​പ​​​രീ​​​ശീ​​​ല​​​ന ക്യാ​​​മ്പ് അ​​​ങ്ക​​​മാ​​​ലി​​​യി​​​ല്‍ ന​​​ട​​​ക്കും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സൗ​​​ജ​​​ന്യം. ഫോ​​​ണ്‍: 9847045678

Related posts