എല്ലാം ഹൈക്കോടതിയിൽ സമർപ്പിപ്പൂ..! ദേവപ്രശ്നത്തിൽ ഒന്നിലേറെ ഭക്തർക്കുവേണ്ടി നടത്താം; പക്ഷേ, ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും ഉ​ദ​യാ​സ്ത​മ​നപൂ​ജ ന​ട​ത്താ​നാ​വി​ല്ലെ​ന്നു  ഗു​രു​വാ​യൂ​ര്‍ ക്ഷേത്രം ത​ന്ത്രി

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ ക്ഷേ​​​ത്ര​​​ത്തി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന​​​പൂ​​​ജ ന​​​ട​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​ഷ്ഠ​​​യു​​​ടെ ദേ​​​വ​​​ചൈ​​​ത​​​ന്യ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ക്ഷേ​​​ത്രം ത​​​ന്ത്രി ചേ​​​ന്നാ​​​സ് നാ​​​രാ​​​യ​​​ണ​​​ന്‍ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി.

എ​​​ല്ലാ ദി​​​വ​​​സ​​​വും ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ദാ​​​ശി​​​വ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ത​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ത​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​ചാ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ദേ​​​വ​​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ ഒ​​​ന്നി​​​ലേ​​​റെ ഭ​​​ക്ത​​​ര്‍​ക്കു​​​വേ​​​ണ്ടി ഒ​​​രു​​​മി​​​ച്ച് ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ ന​​​ട​​​ത്താ​​​നാ​​​വു​​​മെ​​​ങ്കി​​​ലും ത​​​ന്ത്രി​​​യു​​​ടെ​​​യും ത​​​ന്ത്രി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ക്ഷേ​​​ത്ര പാ​​​ര​​​മ്പ​​​ര്യ​​​ക്കാ​​​രു​​​ടെ​​​യും അ​​​നു​​​മ​​​തി​​​യോ​​​ടെ വേ​​​ണ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഒ​​​ന്നി​​​ലേ​​​റെ ഭ​​​ക്ത​​​ര്‍​ക്കു വേ​​​ണ്ടി ഒ​​​രു ദി​​​വ​​​സം ത​​​ന്നെ ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ ന​​​ട​​​ത്താ​​​മെ​​​ന്ന് ദേ​​​വ​​​സ്വം ക​​​മ്മി​​​റ്റി മു​​​മ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ള്‍ ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നു. ത​​​ന്ത്രി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മേ ഇ​​​തു പാ​​​ടു​​​ള്ളൂ​​​വെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Related posts