അടി സക്കെ ! ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ തെരുവുകളിലും ബീച്ചുകളിലും അറുമാദിച്ച് സായിപ്പന്മാര്‍; മിക്കവാറും ഇക്കണക്കിനു പോയാല്‍ യൂറോപ്പിന്റെ കാര്യം കട്ടപ്പൊകയെന്ന് വിലയിരുത്തല്‍…

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച ആദ്യ ഞായറാഴ്ച അടിച്ചുപൊളിച്ച് ബ്രിട്ടീഷുകാര്‍. കൊറോണ ഭീഷണിയെല്ലാം മറന്നായിരുന്നു ഇന്നലെ സായിപ്പന്മാര്‍ കൂട്ടത്തോടെ തെരുവുകളും ബീച്ചുകളും പാര്‍ക്കുകളും കൈയ്യടക്കിയത്.

ബ്രിട്ടന് പുറമെ മറ്റ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന് സമാനമായ അവസ്ഥയാണ് ഇന്നലെ പ്രകടമായത്.

മദ്യപിച്ച് മദോന്മത്തരായി സാമൂഹിക അകലം പാലിക്കണമെന്ന നിയമത്തിന് പുല്ലുവില നല്‍കിയായിരുന്നു ബ്രിട്ടീഷുകാരുടെ അറുമാദം.

രണ്ടാം ഘട്ട കൊറോണ യൂറോപ്പിനെയും കൊണ്ടേ പോകൂ എന്നുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവചനം ശരിവയ്ക്കും വിധത്തിലായിരുന്നു സായിപ്പന്മാരുടെ അഴിഞ്ഞാട്ടം.

യുകെയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണാനാവുന്നതും സുരക്ഷ മറന്നുള്ള ആഘോഷത്തിന്റെ കാഴ്ചകളാണ്.

ഞായറാഴ്ച താപനില 27 ഡിഗ്രിയ്ക്കു മുകളിലായിരുന്നു അതിനാല്‍ തന്നെ നല്ല ചൂടുള്ള കാലാവസ്ഥയെ പരമാവധി നുകരുകയെന്ന ലക്ഷ്യം മാത്രമേ ഇന്നലെ ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തികളില്‍ നിഴലിച്ചിരുന്നുള്ളൂ.

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നുവെങ്കിലും രാജ്യം ഇപ്പോഴും കൊറോണ ഭീഷണിയില്‍ തന്നെയായതിനാല്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് മാത്രമേ ഇടപഴകാവൂ എന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ചായിരുന്നു ഇന്നലെ ബ്രിട്ടീഷുകാര്‍ പെരുമാറിയിരുന്നത്.

സാമൂഹിക അകലം പാലിക്കണമെന്ന ബോര്‍ഡുകള്‍ എല്ലായിടത്തുമുണ്ടെങ്കിലും കാത്തിരുന്നു കിട്ടിയ സ്വാതന്ത്രം ആഘോഷിക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്ന സായിപ്പിന് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ സമയം.

തെരുവുകളില്‍ കൂട്ടത്തോടെ ബൈക്കോടിച്ച് രസിക്കുന്നവരും ഇന്നലെ ബ്രിട്ടനില്‍ നിന്നുള്ള കാഴ്ചയായിരുന്നു. യുകെക്ക് പുറമെ മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് ഇന്നലെ അരങ്ങേറിയത്.

ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച ശേഷമെത്തിയ ആദ്യത്തെ വീക്കെന്‍ഡ് പരമാവധി അടിച്ച് പൊളിക്കാനായി ഫ്രാന്‍സിലെ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ഇന്നലെ നിരവധി പേരാണ് കൂട്ടത്തൊടെ ഒഴുകിയെത്തിയിരുന്നത്.

ഫ്രാന്‍സിലെ ലകാനൗവില്‍ സണ്‍ഡേ ഷോറുകള്‍ ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം സജീവമായിരുന്നു. ലോക്ക്ഡൗണില്‍ ദിവസങ്ങളോളം അടഞ്ഞ് കിടന്നതിന് ശേഷം ഇന്നലെയാണ് ഇവിടേക്ക് സന്ദര്‍ശകരെത്തിയത്.

സാമൂഹിക അകലം പാലിച്ചു കൊണ്ട് റസ്റ്ററന്റുകളും കഫെകളും തുറക്കാനായുള്ള നീക്കങ്ങള്‍ സ്‌പെയിനില്‍ സജീവമാണ്.

ഇറ്റലിയില്‍ നിലവിലും കൊറോണ ഭീഷണിയുള്ളതിനാല്‍ സമ്പദ് വ്യവസ്ഥയെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് കടുത്ത അപകടഭീഷണിയുയര്‍ത്തുന്നുവെന്ന കാര്യം പ്രീമിയര്‍ ജ്യൂസെപ്പെ കോന്റെ തന്നെ സമ്മതിക്കുന്ന കാര്യമാണ്.

എന്നാല്‍ എന്ത് വില കൊടുത്തും തങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിതഗതികള്‍ സമാനമാണ്. തണുപ്പ് കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വീണ്ടും ശക്തിപ്രാപിക്കാന്‍ ഇടയുണ്ടെന്നും സീസണല്‍ രോഗങ്ങള്‍ക്കൊപ്പം കൊറോണയും ശക്തിപ്പെട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ റീജിയന്റെ ഡയറക്ടറായ ഡോ. ഹാന്‍ഗ് ക്ലുജ് പറയുന്നു.

ഇതോടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോഴത്തേക്കാള്‍ കൊറോണ മരണനിരക്കുയരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നുണ്ട്. ഇതൊക്കെ അവഗണിച്ചാണ് യൂറോപ്യന്മാര്‍ ഇപ്പോള്‍ അടിച്ചു പൊളിക്കുന്നത്. ഇത് യൂറോപ്പിന് മാത്രമല്ല ലോകത്തിനു തന്നെ വലിയ ആശങ്കയാണ് നല്‍കുന്നത്.

Related posts

Leave a Comment