ക്രി​ക്ക​റ്റ് പ​ന്തി​ന് തി​ള​ക്കം കൂ​ട്ടാ​ൻ ഉ​മി​നീ​ര് പ​റ്റി​ല്ല, വി​യ​ർ​പ്പ് തൂ​ക്കാം

ദു​ബാ​യ്: ക്രി​ക്ക​റ്റ് പ​ന്തി​ന് തി​ള​ക്കം കൂ​ട്ടാ​ൻ ഉ​മി​നീ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ​സി​സി). എ​ന്നാ​ൽ വി​യ​ർ​പ്പ് ഉ​പ​യോ​ക്കു​ന്ന​തി​ന് ക​മ്മി​റ്റി വി​ല​ക്കി​യി​ല്ല. മു​ൻ ഇ​ന്ത്യ​ൻ താ​രം അ​നി​ൽ കും​ബ്ലെ അ​ധ്യ​ക്ഷ​നാ​യ ഐ​സി​സി ക​മ്മി​റ്റി​യാ​ണ് ഉ​മി​നീ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ശി​പാ​ർ‌​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ക​ളി​ക്കാ​രു​ടെ​യും മാ​ച്ച് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സു​ര​ക്ഷ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നും ച​ട്ട​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഐ​സി​സി ക്രി​ക്ക​റ്റ് ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്ത​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ​രു വ്യ​ക്തി​യി​ൽ​നി​ന്നും മ​റ്റൊ​രു വ്യ​ക്തി​യി​ലേ​ക്ക് വി​യ​ർ​പ്പ് മൂ​ലം പ​ക​രു​ന്ന​തി​ന് സാ​ധ്യ​ത കു​റ​വാ​ണ്. അ​തി​നാ​ൽ പ​ന്തി​ന്‍റെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​ൻ വി​യ​ർ​പ്പ് ഉ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​കൊ​ണ്ട് ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ല.

എ​ല്ലാ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കും നി​ഷ്പ​ക്ഷ മാ​ച്ച് ഒ​ഫീ​ഷ്യ​ൽ​സി​നെ നി​യ​മി​ക്കാ​നും സ​മി​തി നി​ർ​ദേ​ശി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ഓ​രോ ഇ​ന്നിം​ഗ്‌​സി​നും ഒ​രു ടീ​മി​ന് അ​ധി​ക ഡി​ആ​ർ‌​എ​സ് റി​വ്യൂഏ​ർ​പ്പെ​ടു​ത്താ​നും ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു. ശി​പാ​ർ​ശ​ക​ൾ അം​ഗീ​കാ​ര​ത്തി​നാ​യി ജൂ​ൺ ആ​ദ്യം ഐ​സി​സി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment