പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം! പ്ല​സ്ടു 28ന് ​തു​ട​ങ്ങും, വി​എ​ച്ച്എ​സ്ഇ 21 മു​ത​ൽ; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി 25 വ​രെ സ്കൂ​ളി​ലെ​ത്താം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ ജൂ​ൺ 28 മു​ത​ലും വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ 21 മു​ത​ലും ആ​രം​ഭി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തും, മ​തി​യാ​യ പ്രാ​ക്ടി​ക്ക​ൽ പ​രീ​ശി​ല​നം ല​ഭി​ക്കാ​ത്ത​തും കാ​ര​ണം പ​രി​ശീ​ല​ന​ത്തി​ന് സ​മ​യം വേ​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ നി​ന്നും 28ലേ​ക്ക് മാ​റ്റി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി 25 വ​രെ സ്കൂ​ളി​ലെ​ത്താം. ഒ​രു​സ​മ​യം 15 പേ​ർ​ക്ക് വീ​ത​മാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക.

ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യ​രി​ക്കും പ​രീ​ക്ഷ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ക്കും. ശ​രീ​രോ​ഷ്മാ​വ് കൂ​ടി​യ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​യി​ൽ പ്രാ​ക്ടി​ക്ക​ൽ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ്രാ​ക്ടി​ക്ക​ലു​ക​ൾ​ക്ക് പ​ര​മാ​വ​ധി ലാ​പ്ടോ​പ്പു​ക​ൾ എ​ത്തി​ക്ക​ണം.

ചെ​യ്യേ​ണ്ട പ്രാ​ക്ടി​ക്ക​ലു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി പ​രി​മി​ത​പ്പെ​ടു​ത്തി​യും, കൈ​മാ​റി ഉ​പ​യോ​ഗി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട​വ പ​ര​മാ​വ​ധി കു​റ​ച്ചു​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.

Related posts

Leave a Comment