അ​ട്ട​പ്പാ​ടി മു​ക്കാ​ലി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടു​ ത​ക​ർ​ന്നു ;  രാത്രിയിലായതിനാൽ ആളപായമില്ല

അ​ഗ​ളി: മു​ക്കാ​ലി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മു​ക്കാ​ലി കൊ​ള്ളി​പ്പ​റ​ന്പി​ൽ ഹം​സ​യു​ടെ മ​ക​ൻ അ​ബ്ബാ​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സ്ഫോ​ട​നം.ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു സി​ലി​ണ്ട​ർ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള നി​ശേ​ഷം ത​ക​ർ​ന്നു.

രാ​ത്രി സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സി​ലി​ണ്ട​ർ പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രേ​യ്ക്ക് സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​കു​തി​യി​ല​ധി​കം ഉ​പ​യോ​ഗി​ച്ച ഗ്യാ​സ് സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

അ​പൂ​ർ​വ​മാ​യേ ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​കൂ​വെ​ന്ന് അ​ഗ​ളി മാ​താ ഇ​ന്േ‍​റ​ൻ പ്രൊ​പ്രൈ​റ്റ​ർ ബെ​ന്നി മാ​ത്യു പ​റ​ഞ്ഞു.കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts