പൈ​സ​യു​ണ്ടാ​ക്കു​ക, ശാ​പ്പാ​ട​ടി​ക്കു​ക, രാ​ജ്യം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്കു​ക; സി​പി​എ​മ്മി​നെ​തി​രേ വീ​ണ്ടും ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ

അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​നെ​തി​രേ വീ​ണ്ടും ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വു​മാ​യി ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി അ​മ്പ​ല​പ്പു​ഴ ടൗ​ൺ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ വേ​ദി​യി​ലാ​ണ് ജി.​ സു​ധാ​ക​ര​ൻ വീ​ണ്ടും സി​പി​എ​മ്മി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.

പാ​ർ​ട്ടി​യു​ടെ മു​ക​ളി​ലി​രി​ക്കു​ന്ന​വ​രാ​ണ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ ആ​ത്മ​വി​മ​ർ​ശ​ന​മൊ​ന്നു​മി​ല്ല. അ​ത് വെ​റു​തെ പ​റ​യു​ന്ന​താ​ണ്. സി​പി​എ​മ്മി​ൽ നി​ൽ​ക്കാ​ൻ കൊ​ള്ളി​ല്ല. അ​തു​കൊ​ണ്ടാ​ണ് താ​ൻ അം​ഗ​ത്വം പു​തു​ക്കാ​തി​രു​ന്ന​ത്. ത​ങ്ങ​ൾ ചേ​ർ​ന്ന കാ​ല​ത്തെ പാ​ർ​ട്ടി​യ​ല്ല ഇ​ത്. പാ​ർ​ട്ടി​യെ​ന്ന പേ​ര് മാ​ത്ര​മേ​യു​ള്ളൂ. പൈ​സ​യു​ണ്ടാ​ക്കു​ക, ശാ​പ്പാ​ട​ടി​ക്കു​ക, രാ​ജ്യം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്കു​ക.

ഇ​താ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ച​ത് ഭാ​ഗ്യ​മെ​ന്നു ക​രു​തി​യാ​ൽ മ​തി. വി​ജ​യ​രാ​ഘ​വ​ൻ ത​നി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തുകൊ​ണ്ട് കൂ​ടു​ത​ൽ വോ​ട്ട് കി​ട്ടി. പ്ര​സം​ഗി​ച്ചാ​ലൊ​ന്നും വോ​ട്ട് കി​ട്ടി​ല്ല. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണം. 2021 ൽ ​സിപിഎ​മ്മി​ന് 47 ശ​ത​മാ​നം വോ​ട്ട് കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ത് 26 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​ത് അ​സാ​മാ​ന്യ​മാ​യ ക​ഴി​വാ​ണ്.

ചെ​ങ്ങ​ന്നൂ​രി​ൽ പ്രോ​പ്പ​റാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് രാ​വി​ലെ 9ന് ​ജ​യി​ച്ചേ​നെ. അ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞ​യാ​ളെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ഇ​ത് കോ​ൺ​ഗ്ര​സ് പ​രി​ശോ​ധി​ക്ക​ണം. മ​റ്റ് പാ​ർ​ട്ടി​ക​ളി​ലി​ട​പെ​ട്ട് ത​നി​ക്ക് ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്ക​ണ​മെ​ങ്കി​ൽ എ​ത്ര വ​ലി​യ പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സ​മാ​ണ് ന​ട​ന്ന​ത്. ത​ന്നെ കാ​യം​കു​ള​ത്ത് ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ലുവാ​രി തോ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment