അ​റ​ബി ഭാ​ഷ ന​ന്നാ​യി അ​റി​യാം! നാ​ടു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ല; സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല, കാ​ര്‍ പ്രേ​മി; വമ്പന്‍ കാറിൽ യാത്രയൊരുക്കുന്ന ഫൈസലിന്റെ ജീവിതത്തിലൂടെ…

കൊച്ചി: ദു​ബാ​യി​ല്‍ വ​ള​ര്‍​ന്നു​വ​ന്ന യു​വ ബി​സി​ന​സു​കാ​ര​നാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദ്. ഇ​ദേ​ഹ​ത്തി​ന്‍റെ പി​താ​വ് വ​ര്‍​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ലാ​യി​രു​ന്നു.

ദു​ബാ​യ് ഇ​ല​ക്ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ലാ​യി​രു​ന്നു ജോ​ലി. ഫൈ​സ​ല്‍ വ​ള​ര്‍​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ.

അ​റ​ബി ഭാ​ഷ ന​ന്നാ​യി അ​റി​യാം. സ്വ​ദേ​ശി​ക​ളു​മാ​യി ഏ​റെ അ​ടു​പ്പം. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം നാ​ട്ടി​ലാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ദു​ബാ​യി​ലേ​ക്ക് പോ​യി.

പി​ന്നീ​ട് ഫൈ​സ​ലി​നു നാ​ടു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ല. മ​ക​ന്‍ ബി​സി​ന​സി​ല്‍ പ​ച്ച​പി​ടി​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ഫൈ​സ​ലി​ന്‍റെ നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ് അ​പൂ​ര്‍​വ​മാ​യി​രു​ന്നു.

എ​ന്തെ​ങ്കി​ലും ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്തി​യാ​ല്‍​പോ​ലും ഉ​ട​ന്‍ മ​ട​ങ്ങും. സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല. കാ​ര്‍ പ്രേ​മി​യാ​യി​രു​ന്നു​വെ​ങ്കി​ലും നാ​ട്ടി​ല്‍ വി​ല​കൂ​ടി​യ കാ​റു​ക​ള്‍ വാ​ങ്ങി​യി​ടു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ നാ​ട്ടി​ല്‍ നി​ന്നു ഗ​ള്‍​ഫി​ലെ​ത്തു​ന്ന ബ​ന്ധു​ക്ക​ള്‍​ക്കു വ​മ്പ​ന്‍ കാ​റു​ക​ളി​ല്‍ യാ​ത്ര ഒ​രു​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. പ്രോ​സോ​ണ്‍ ഓ​യി​ല്‍ ഫീ​ല്‍​ഡ് ആ​ന്‍​ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു ഫൈ​സ​ലി​ന്.

വീ​സ​യും ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്. സൗ​ദി​യി​ലും പാ​ര്‍​ട്ണ​ര്‍​ഷി​പ്പി​ല്‍ ക​മ്പ​നി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ണ്ണ​വി​ല ഇ​ടി​ഞ്ഞ​തോ​ടെ എ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​രി​ത്തു​മാ​യി ചേ​ര്‍​ന്നു ദു​ബാ​യ് ക​രാ​മ​യി​ല്‍ ഫൈ​സ​ല്‍ ബി​സി​ന​സ് ചെ​യ്തി​രു​ന്നു. കൊ​മേ​ഴ്സ്യ​ല്‍ ബാ​ങ്ക് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ല്‍ റി​ക്ക​വ​റി സെ​ക്ഷ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​രി​ത്തു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യെ​ന്നും അ​ങ്ങ​നെ ഒ​രു​മി​ച്ചു സം​രം​ഭം തു​ട​ങ്ങി​യെ​ന്നു​മാ​ണു സൂ​ച​ന.

നാ​ലു മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഫൈ​സ​ല്‍ പ​ണം മു​ട​ക്കി​യ​താ​യി വി​വ​രം പു​റ​ത്തു​വ​ന്നി​രു​ന്നു. തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണ​വും ഏ​റ്റെ​ടു​ത്തു. എ​ന്നാ​ല്‍, ഒ​ന്നി​ലും പേ​രു വ​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment