ആവശ്യം തള്ളിക്കളഞ്ഞു..! എല്ലാ ഫേസ് ബുക്ക് അ​ക്കൗ​ണ്ടും മൊ​ബൈ​ൽ നമ്പരുമായി ബ​ന്ധി​പ്പി​ക്കണമെന്ന് പാക്കിസ്ഥാൻ; ​അങ്ങനെ ചെയ്യാനാ​വി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക്

facebook-pakistanഇ​സ്ലാ​മാ​ബാ​ദ്: എ​ല്ലാ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളെ​യും മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന പാക്കിസ്ഥാന്‍റെ ആ​വ​ശ്യം ഫേ​സ്ബു​ക്ക് ത​ള്ളി. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​ക​ൾ​ക്കു പ​ക​രം ഇ ​മെ​യ്ൽ അ​ക്കൗ​ണ്ടു​ക​ളെ ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ഫേ​സ്ബു​ക്കി​ൽ​നി​ന്നു ല​ഭി​ച്ച​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി അ​ക്കൗ​ണ്ടു​ക​ൾ മൊ​ബൈ​ൽ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി വാ്ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ച്ച​ത് പാ​ക്കി​സ്ഥാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് ഫേ​സ്ബു​ക്ക് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

Related posts