ഫേസ്ബുക്ക് പ്രണയം! അങ്കമാലിക്കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, വീ​ടി​ന്‍റെ സെ​ക്യൂ​രി​റ്റി​ക്കാ​രനും ​കാഴ്ചവച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

അ​ങ്ക​മാ​ലി: ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ത്ത് മ​റ്റൊ​രാ​ൾ​ക്ക് കാ​ഴ്ച​വ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

കാ​ല​ടി മ​റ്റൂ​ർ സ്വ​ദേ​ശി ജ​സ്റ്റി​ൻ (40), കൊ​ര​ട്ടി സ്വ​ദേ​ശി സു​ധാ​ക​ര​ൻ (66) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ ജ​സ്റ്റി​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​

അ​ടു​പ്പം മു​ത​ലെ​ടു​ത്ത ജ​സ്റ്റി​ൻ വീ​ട്ട​മ്മ​യി​ൽ നി​ന്നും നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു. മ​റ്റൂ​രി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ച് യു​വാ​വ് വീ​ട്ട​മ്മ​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു.

ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ വ​ച്ചാ​ണ് പീ​ഡ​നം അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നി​ടെ യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത വീ​ടി​ന്‍റെ സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യി​രു​ന്ന സു​ധാ​ക​ര​നും യു​വ​തി​യെ പീ​ഡി​പ്പി​ച്ചു.

സു​ധാ​ക​ര​നു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ജ​സ്റ്റി​ൻ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും യു​വ​തി​യെ സാ​മ്പ​ത്തി​ക​മാ​യി ചൂ​ക്ഷ​ണം ചെ​യ്തു വ​രി​ക​യു​മാ​യി​രു​ന്നു.

ബ്ലാ​ക്ക് മെ​യി​ലിം​ഗ് ഭീ​ഷ​ണി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment