എ​​​​ല്ലാ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലും സു​​​​താ​​​​ര്യ​​​​ത വേണം! ഫേ​സ്ബു​ക്കി​ന് പു​തി​യ മു​ഖം

സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: ത​​​​ങ്ങ​​​​ളു​​​​ടെ കോ​​​​ർ​​​​പ​​റേ​​​​റ്റ് മു​​​​ഖം കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി ഫേ​​​​സ്ബു​​​​ക്ക്. സി​​​​ലി​​​​ക്ക​​​​ണ്‍​വാ​​​​ലി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫേ​​​​സ്ബു​​​​ക്ക് ക​​​​ന്പ​​​​നി​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന കോ​​​​ർ​​​​പ​​റേ​​​​റ്റ് ലോ​​​​ഗോ ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ ആ​​​​പ്പാ​​​​യ ഫേ​​​​സ്ബു​​​​ക്കി​​​​ൽ​​​​നി​​​​ന്നു ഫേ​​​​സ്ബു​​​​ക്ക് ക​​​​ന്പ​​​​നി​​​​യെ വേ​​​​ർ​​​​തി​​​​രി​​​​ച്ചു​​​​കാ​​​​ട്ടു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.

ഫേ​​​​സ്ബു​​​​ക്ക് ക​​​​ന്പ​​​​നി​​​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള വാ​​​​ട്സ് ആ​​​​പ്പ്, മെ​​​​സ​​​​ഞ്ച​​​​ർ, ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം, ഓ​​​​ക​​​​ല​​​​സ്, വ​​​​ർ​​​​ക്പ്ലെ​​​​സ്, ക​​​​ലി​​​​ബ്ര തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ വ​​​​രു​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പു​​​​തി​​​​യ ലോ​​​​ഗോ ചേ​​​​ർ​​​​ക്കും. ഓ​​​​രോ ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ലും അ​​​​തി​​​​ന്‍റെ​​​​ത​​​​ന്നെ പ്ര​​​​ധാ​​​​ന​​​​നി​​​​റ​​​​ത്തി​​​​ലാ​​​​കും ഫേ​​​​സ്ബു​​​​ക്ക് ലോ​​​​ഗോ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​. അ​​​​താ​​​​യ​​​​ത്്, വാ​​​​ട്സ് ആ​​​​പ്പി​​​​ലെ ഫേ​​​​സ്ബു​​​​ക്ക് ലോ​​​​ഗോ പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും. ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ പി​​​​ങ്ക് നി​​​​റ​​​​ത്തി​​​​ലും.

ഫേ​​​സ്ബു​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഫേ​​​സ്ബു​​​ക്ക് സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ ആ​​​പ്പി​​​ന്‍റെ ലോ​​​ഗോ വ്യാ​​​പ​​​ക​​​മാ‍യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യ്ക്ക് ഇ​​​തോ​​​ടെ അ​​​ന്ത്യ​​​മാ​​​കും.

ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഏ​​​​തൊ​​​​ക്കെ​​​​യെ​​​​ന്നു കൃ​​​​ത്യ​​​​മാ​​​​യി അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പു​​​​തി​​​​യ ലോ​​​​ഗോ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ന്‍റോ​​​​ണി​​​​യോ ലൂ​​​​സി​​​​യൊ പ​​​​റ​​​​ഞ്ഞു. “എ​​​​ല്ലാ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലും സു​​​​താ​​​​ര്യ​​​​ത വേ​​​​ണ​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി​​​​ക്ക് നി​​​​ർ​​​​ബ​​​​ന്ധ​​​​മു​​​​ണ്ട്.

വാ​​​​ട്സ് ആ​​​​പ്പും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മും ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്ന വി​​​​വ​​​​രം അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​ത് 29 ശ​​​​ത​​​​മാ​​​​നം അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​ണെ​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ ഒ​​​​രു സ​​​​ർ​​​​വേ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ക​​​​ണ്ടി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് വ്യ​​​​ക്ത​​​​ത പ​​​​ക​​​​രു​​​​കയാ​​​​ണു ല​​​​ക്ഷ്യം’’ -ലൂ​​​​സി​​​​യോ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Related posts