ക​ട​ൽ​ക​ട​ന്നെ​ത്തും കി​ക്കോ​ട് കി​ക്ക്..! കൊ​ല്ല​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​ച്ചെ​ടു​ത്തു; കേ​ര​ള​ത്തി​ലേ​ക്ക് സാ​ധ​നം എ​ത്തു​ന്ന​ത് കം​ബോ​ഡി​യ​യി​ൽ നി​ന്ന്

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച വ്യാ​ജ സി​ഗ​ര​റ്റു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വി​പ​ണി​യി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സി​ഗ​ര​റ്റു​ക​ളാ​ണ് ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി സു​ധീ​ർ, ഇ​ര​വി​പു​രം സ്വ​ദേ​ശി നൗ​ഷാ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

വ്യാ​ജ ലേ​ബ​ൽ പ​തി​ച്ച പാ​ക്ക​റ്റു​ക​ളി​ൽ നി​റ​ച്ചാ​ണ് സി​ഗ​റ്റു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഐ​ടി​സി ക​മ്പ​നി​യു​ടെ വ്യാ​ജ ലേ​ബ​ലി​ൽ ഉ​ള്ള സി​ഗ​ര​റ്റ് കൊ​ല്ലം ജി​ല്ല​യി​ൽ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​മ്പ​നി അ​ധി​കൃ​ത​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വ്യാ​ജ സി​ഗ​ര​റ്റും ഇ​ത് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

145 പാ​ക്ക​റ്റ് വ്യാ​ജ സി​ഗ​ര​റ്റ് ആ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കം​ബോ​ഡി​യ​യി​ൽ നി​ന്നാ​ണ് വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ എ​ത്തു​ന്ന​ത്. മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും വി​ൽ​പ​ന​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു.

Related posts

Leave a Comment