മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യ വയോധികന്‍റെ അസ്ഥികൂടം റബര്‍തോട്ടത്തില്‍; സംശയം പ്രകടിപ്പിച്ച് നാട്ടുകാർ

പു​തു​പ്പ​ള്ളി: കാ​ടു​പി​ടി​ച്ചു​കി​ട​ന്ന റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി പ​ള്ള​ത്തോ​ട്ട് കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​സ്ഥി​കൂ​ടം ആ​ദ്യം ക​ണ്ട​ത്.

ഇ​തി​ന് സ​മീ​പ​ത്തു നി​ന്ന് യൂ​റി​ന്‍ ബാ​ഗും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ട​ന്‍ത​ന്നെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു.

മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യ സ​മീ​പ​വാ​സി​യാ​യ ത​ച്ചു​കു​ന്ന് ക​ടു​പ്പി​ല്‍ ഇ.​ജെ. ചെ​റി​യാ​ന്‍റെ (74) അ​സ്ഥി​കൂ​ട​മാ​ണി​തെ​ന്ന സം​ശ​യം ഉ​യ​ര്‍ന്ന​തോ​ടെ മ​ക​ന്‍ ഷെ​റി​ന്‍ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 19ന് ​ഉ​ച്ച​യ്ക്ക് 12 നാ​ണ് ചെ​റി​യാ​നെ വീ​ട്ടി​ല്‍നി​ന്നു കാ​ണാ​താ​യ​ത്.
രോ​ഗി​യാ​യി​രു​ന്ന​തി​നാ​ല്‍ യൂ​റി​ന്‍ ബാ​ഗ് ഇ​ട്ടി​രു​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ഒ​ന്നു​മി​ല്ലെ​ന്നും ഡി​എ​ന്‍എ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍ന്നു മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ കി​ട​പ്പു​രോ​ഗി​യാ​യി ക​ഴി​ഞ്ഞി​രു​ന്ന ചെ​റി​യാ​ന്‍ വീ​ട്ടി​ല്‍നി​ന്ന് അ​ക​ലെ​യു​ള്ള തോ​ട്ട​ത്തി​ല്‍ എ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment