ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രണ്ടു പെണ്‍കുട്ടികള്‍, വീഡിയോ കോളിംഗ് നടത്തി അശ്ലീലം കാണിക്കുന്നു, അതും പതിനെട്ടു പോലും തികയാത്ത ആണ്‍കുട്ടികള്‍, വിധവകളും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരും ഇരകള്‍

ഫേക്ക് അക്കൗണ്ടുകളുടെ കാലമാണിത്. സോഷ്യല്‍മീഡിയയില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. ഫേക്ക് അക്കൗണ്ടുകളുമായി കളംനിറയുന്നതിലേറെയും ലൈംഗികദാരിദ്രം അനുഭവിക്കുന്ന യുവാക്കളും ആണ്‍കുട്ടികളുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫേക്ക് അക്കൗണ്ടില്‍ നിന്ന് നിരന്തരം ശല്യം നേരിടേണ്ടിവന്ന സംഭവം വിവരിക്കുകയാണ് രണ്ടു പെണ്‍കുട്ടികള്‍. അവിവാഹിതരായതും ഭര്‍ത്താവ് വിദേശത്തായതുമായ സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ഫേസ്ബുക്ക് കെണിയുമായി നടക്കുന്നവരും കുറവല്ല.

വൃന്ദ എന്ന പെണ്‍കുട്ടി തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് ഇങ്ങനെ- ഇന്നലെ ഉണ്ടായ ഒരു അനുഭവമാണ് ഈ ‘ധന്യ ദിനേഷ്’അക്കൗണ്ടില്‍ നിന്ന് കൊറേ വീഡിയോ കോള്‍ വന്നു. കൊറേ തവണ കട്ട് ചെയ്‌തെങ്കിലും വീണ്ടും വന്നോണ്ടിരുന്നു. ഒന്നെടുക്കു പ്ലീസ് കാലുപിടിക്കാം എന്നൊക്കെയായിരുന്നു റിപ്ലേ എന്താണെന്നു അറിയാന്‍ കോള്‍ ഓണ്‍ ആക്കി ഫോണ്‍ കൊറച്ചു ദൂരെ വെച്ചപ്പോള്‍ അതില്‍ കാണുന്നത് ഒരു ബോയ് ആണെന്നും അവന്‍ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്… ഇങ്ങനെ കൊറേ ഗേള്‍സിന്റെ ചാറ്റ് ബോക്‌സിലേക്ക് കാള്‍ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇനിയും എന്റെ അക്കൗണ്ടിലെ സഹോദരിമാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇയൊരു അനുഭവം നാളെ നിങ്ങള്‍ക്കും ഉണ്ടാവും. അവനുള്ളത് വഴിയേ കിട്ടും.

അശ്വതി എന്ന കോളജ് വിദ്യാര്‍ഥിനിയും ഇത്തരത്തില്‍ സമാനമായ അനുഭവം വിവരിച്ചു- ഫ്രണ്ട്‌സ് ഈ അക്കൗണ്ട് ഫേക്ക് ആണോന്നു എനിക്കറിയില്ല. ഹാക്ക് ചെയപെട്ടതാണൊന്നും അറിയില്ല. ഇന്നു മോര്‍ണിംഗ് തൊട്ടു വീഡിയോ കോള്‍ തുടങ്ങിയതാ. എന്താ ഈ കുട്ടി ഇങ്ങനെ വിളിക്കുന്നത് എന്ന് കരുതി കാള്‍ എടുത്തപ്പോള്‍ കാണാന്‍ കഴിഞ്ഞത് പിതൃ ശൂന്യനും പിതൃസമ്പന്നനുമായ ഏതോ മഹാന്റെ നഗ്നനതയാണ്. അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തു. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികള്‍ക്കാണ് അനുഭവം ഉണ്ടായിട്ടുണ്ട്. പലരും ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് പ്രശ്‌നം അവസാനിപ്പിക്കുകയാണ് പതിവ്.

Related posts