ജാന്‍വി കപൂറിന്റെ വസ്ത്രധാരണം അതിരു കടന്നെന്ന് ഒരു കൂട്ടം ആരാധകര്‍ ! മാന്യമായി വസ്ത്രം ധരിക്കൂ എന്ന് ഉപദേശവും; ജാന്‍വിയുടെയും ഇഷാന്റെയും പ്രണയം പൂക്കുന്നു…

ആദ്യ ചിത്രമായ ധടക്കിലൂടെ തന്നെ പ്രേക്ഷക പ്രീതി കവര്‍ന്ന ജോഡികളാണ് ജാന്‍വി കപൂറും ഇഷാന്‍ ഖട്ടറും. എന്നാല്‍ സിനിമയിലെ പ്രണയം വെള്ളിത്തിരയ്ക്കു പുറത്തും ഇരുവരും തുടരുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജാന്‍വിയും ഇഷാനും ഡേറ്റിങ്ങിലാണെന്നുള്ള വാര്‍ത്തകള്‍ വരെ ചില സ്വകാര്യ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ്. ഫിലിം ഫെയര്‍ മാഗസീനു വേണ്ടി കുറച്ചു നാളുകള്‍ക്ക് മുമ്പ് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇഷാന്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇഷാന്‍ ഖട്ടര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും വിളിക്കുന്നത്. എന്നാല്‍ ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്.

ചിലര്‍ക്ക് ജാന്‍വിയുടെ വസ്ത്രമാണെങ്കില്‍ ചിലര്‍ക്ക് ഇഷാന്‍ മടിയില്‍ കിടന്നതാണ് പ്രശ്നമായിരിക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ചിട്ട് ചിത്രം പോസ്റ്റ് ചെയ്യു എന്നായിരുന്നു വിമര്‍ശകരുടെ കമന്റ്. മറാത്തി ചിത്രമായ സൈറത്തിന്റെ റീമേക്കായിരുന്നു ധടക്ക്. ചിത്രത്തിലെ ജാന്‍വിയുടെയും ഇഷാന്റെയും അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

 

View this post on Instagram

 

A post shared by Ishaan Khatter (@ishaan95) on

Related posts