രാ​സ​വ​ളം വി​ല​യി​ൽ വ​ൻ വ​ർ​ധ​ന: പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ

കോ​ട്ട​യം: രാ​സ​വ​ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ വ​ള​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ര്‍​ന്നു. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​സ​വ​ള നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ​യു​മാ​ണു വി​ല കു​തി​ച്ചു​യ​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഫോ​സ്ഫോ​റി​ക് ആ​സി​ഡ്, അ​മോ​ണി​യ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി ചെ​ല​വ് കൂ​ടി​യ​തി​നു പു​റ​മെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​സ​വ​ള ക​മ്പ​നി​ക​ള്‍​ക്കു ന​ല്‍​കു​ന്ന സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച​തു​മാ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി ചൂ​ണി​ക്കാ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​മ്പ​നി​ക്കാ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ്റ്റോ​ക്കി​രു​ന്ന വ​ള​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വി​ല കൂ​ട്ടി ന​ല്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

ക​ര്‍​ഷ​ക​ര്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു ഒ​രു ചാ​ക്ക് ഫാ​ക്ടം​ഫോ​സി​നു 1525 രൂ​പ​യു​ണ്ടാ​യി​രു​ന്ന​തു 225 രൂ​പ വ​ര്‍​ധി​ച്ചു 1750 രൂ​പ​യാ​യി. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് 1400 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. പൊ​ട്ടാ​ഷ് 50 കി​ലോ ചാ​ക്കി​ന് 1800 രൂ​പ​യെ​ന്ന​ത് 1975 രൂ​പ​യാ​യി. ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത് 175 രൂ​പ. യൂ​റി​യ 45 കി​ലോ ചാ​ക്കി​നു 267 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ യൂ​റി​യാ​യ്ക്കു മാ​ത്ര​മാ​ണ് വി​ല വ​ര്‍​ധി​ക്കാ​ത്ത​ത്. എ​ന്‍​പി​കെ 16:16:16ന്‍റെ വി​ല 1,650 ല്‍​നി​ന്ന് 2,050 രൂ​പ​യാ​യി. കൂ​ട്ടു​വ​ള​മാ​യ എ​ന്‍​പി​കെ 18:18:18ന് 1300 ​രൂ​പ​യാ​യി​രു​ന്ന​തു 1390 രൂ​പ​യി​ലെ​ത്തി.

മൂ​ന്നു​മാ​സ​ത്തി​നി​ടെ 100 -600 രൂ​പ വ​രെ​യാ​ണ് പൊ​ട്ടാ​ഷ്, എ​ന്‍​പി​കെ മി​ശ്രി​തം തു​ട​ങ്ങി​യ​വ​യ്ക്ക് വ​ര്‍​ധി​ച്ച​ത്. 650 രൂ​പ​യാ​യി​രു​ന്ന 50 കി​ലോ പൊ​ട്ടാ​ഷി​ന്‍റെ വി​ല മൂ​ന്നി​ര​ട്ടി​യാ​യി. മി​ക്ക മി​ശ്രി​ത വ​ള​ങ്ങ​ളു​ടെ​യും പ്ര​ധാ​ന ഘ​ട​കം പൊ​ട്ടാ​ഷാ​ണ്. നെ​ല്‍​ക​ര്‍​ഷ​ക​ര്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡൈ ​അ​മോ​ണി​യം ഫോ​സ് ഫേ​റ്റ്, അ​മോ​ണി​യം സ​ള്‍​ഫേ​റ്റ് എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചു.
വേ​ന​ല്‍​മ​ഴ​യ്ക്കു പി​ന്നാ​ലെ കൃ​ഷി​തു​ട​ങ്ങി​യ വേ​ള​യി​ലു​ണ്ടാ​യ രാ​സ വി​ല​വ​ര്‍​ധ​ന ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി. വ​ളം വി​ല​വ​ര്‍​ധ​ന​യോ​ടെ നെ​ല്ല്, തെ​ങ്ങ്, റ​ബ​ര്‍ ക​ര്‍​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​യി. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ജൈ​വ​വ​ളം ഉ​പ​യോ​ഗി​ക്കാ​നാ​ണ് കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശം. 10 കി​ലോ രാ​സ​വ​ള​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ആ​റി​ര​ട്ടി​യി​ല​ധി​കം ജൈ​വ​വ​ളം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

ഭൂ​രി​ഭാ​ഗം രാ​സ​വ​ള​ങ്ങ​ളും പ്ര​കൃ​തി​വാ​ത​ക​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ഊ​ര്‍​ജ​വി​ത​ര​ണ ത​ട​സം വ​ളം ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ചു. ഫോ​സ്ഫേ​റ്റ് വ​ള​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ​ശ്ചി​മേ​ഷ്യ​യി​ല്‍​നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്.


സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച​ത് തി​രി​ച്ച​ടി​യാ​യി
രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ന്യൂ​ട്രി​യ​ന്‍റ് പോ​ളി​സി പ്ര​കാ​ര​മാ​ണ് വ​ള​ത്തി​ന്‍റെ വി​ല​യും സ​ബ്സി​ഡി​യും നി​ശ്ച​യി​ക്കു​ന്ന​ത്. യൂ​റി​യ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സ​ബ്സി​ഡി​യു​ടെ പ​രി​ധി​യി​ലു​ള്ള​ത്. മ​റ്റു വ​ള​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി. 2023 ല്‍ 65,199.58 ​കോ​ടി​യാ​ണ് ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​ഷ് വ​ള​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം സ​ബ്സി​ഡി​യാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2024 ല്‍ ​ഇ​ത് 52,310 കോ​ടി​യാ​യും.

2025ല്‍ 49,000 ​കോ​ടി​യാ​യും വെ​ട്ടി​ക്കു​റ​ച്ചു. ഈ ​വ​ര്‍​ഷ​വും രാ​സ​വ​ള സ​ബ്സി​ഡി​യി​ല്‍ വ​ന്‍​കു​റ​വാ​ണ് വ​രു​ത്തി​യ​ത്. വ​ള​ത്തി​ന്‍റെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ഹി​തം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​നം പ​ല​ത​വ​ണ ക​ത്ത​യ​ച്ചെ​ങ്കി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ന്ദ്ര വ​ളം മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ഫെ​ര്‍​ട്ടി​ലൈ​സേ​ഴ്സി​ന്‍റെ സ​പ്ലൈ പ്ലാ​ന്‍ പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള വ​ളം ക​മ്പ​നി​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് കാ​ര​ണ​മാ​ണ് ക്വാ​ട്ട കു​റ​യു​ന്ന​തെ​ന്നാ​ണ് വ​ളം ക​മ്പ​നി​ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment