കൊഞ്ചിച്ച്, ലാളിച്ച് അച്ഛനെ ചോറൂട്ടുന്ന മകള്‍! മനസ് നിറയ്ക്കുന്ന കാഴ്ചയെന്ന് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

കിന്നാരം പറഞ്ഞ്, കൊഞ്ചിച്ച്, ശാസിച്ച് മക്കള്‍ക്ക് ചോറ് വാരിക്കൊടുക്കുന്ന അച്ഛനമ്മമാരെ എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇതേ രീതിയില്‍ കൊഞ്ചിച്ചും ലാളിച്ചും അച്ഛന് ചോറ് വാരിക്കൊടുക്കുന്ന മക്കളെ കാണാന്‍ കിട്ടുക ബുദ്ധിമുട്ടായിരിക്കും.

ഇത്തരത്തില്‍ അച്ഛനെ കൊഞ്ചിച്ച് ചോറൂട്ടുന്ന ഒരു കുഞ്ഞുമോളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ കണ്ടാസ്വദിച്ചുകൊണ്ടിരിക്കുന്നത്. ചോറുണ്ണുന്നതിനായി ഊണുമേശയുടെ മുന്നിലെത്തിയ അച്ഛന് മേശമേല്‍ കയറിയിരുന്ന് വാരിക്കൊടുക്കുകയാണ് ഈ കൊച്ചുമിടുക്കി.

ചോറ് വാരി വായില്‍ വച്ചുകൊടുക്കുന്നതിനിടെ അവള്‍ അച്ഛനോട് പറയുന്ന കാര്യങ്ങളാണ് ഏറ്റവും രസകരം. ഇടയ്ക്ക് ഓംലറ്റ് ചോദിച്ച അച്ഛന് അവള്‍ നല്‍കുന്ന മറുപടിയാണ് ഏറ്റവും ഹൃദ്യം.

ഷെയറുകളും ലൈക്കുകളും കമന്റുകളുമൊക്കെയായി ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ കുട്ടിയുടെ പ്രവര്‍ത്തിയെ. പെണ്‍കുഞ്ഞുങ്ങള്‍ ഭാരമായി കണക്കാക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇടയ്ക്ക് ഇതുപോലുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നത് നന്നായിരിക്കുമെന്ന് കമന്റുകളിലൂടെ പ്രതികരിക്കുന്നവരുണ്ട്. മുമ്പും അച്ഛന് ഭക്ഷണം വാരി നല്‍കുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരുന്നു.

Related posts