യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം  ഗ​ർ​ഭഛി​ദ്രം ന​ട​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട കേ​സ് ; യു​വാ​വിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

പ​ര​വൂ​ർ: മ​നോ​വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട കേ​സി​ലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചി​റ​ക്ക​ര പോ​ള​ച്ചി​റ സ്വദേശി ബൈ​ജു (36) വിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ്ര​തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

അ​വി​വാ​ഹി​ത​നാ​യ ബൈ​ജു​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മ​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​റു​മാ​സം മു​ന്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബൈ​ജു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തായാണ് പോലീസിന് ലഭിച്ചവിവരം.
ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള മൃ​ത​ദേ​ഹം ബൈ​ജു​വി​ന്‍റെ വീ​ടി​ന് പി​ന്നി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് സം​ഭ​വം പു​റ​ത്തായത്.

തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ര​വൂ​ർ സി​ഐ സാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള പോ​ലീ​സ്മുംബൈയിൽനിന്ന് ബൈജുവിനെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പുറത്തെടുത്ത ഭ്രൂണത്തിന്‍റെ പോസ്റ്റുമോർട്ട് ഇന്ന് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ നടക്കും.

Related posts