ഇ​ട​തു പ​ക്ഷ​ത്തി​നു വോ​ട്ട് ചെ​യ്തെന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച യുവാവിന് മർദനം

ശാ​സ്താം​കോ​ട്ട :ഇ​ട​തു പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക്ക് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്തു എ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച യു​വാ​വി​നെ രാ​ത്രിയിൽ ഒരുസംഘം വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ക്കു​ക​യും പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തതായി പരാതി.ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര പ​ടി​ഞ്ഞാ​റേ പൊ​യ്ക​യി​ൽ പ്ര​ത്യു​ഷ് മു​ര​ളി​ക്കാ​ണ് മ​ർ​ദ്ദ​നം ഏ​റ്റ​ത് .കഴിഞ്ഞദിവസം രാ​ത്രി യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത് .

കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യി​രു​ന്ന പ്ര​ത്യു​ഷ് തെ​രെ​ഞ്ഞെ​ടു​പ്പ് ദി​വ​സം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ബൂ​ത്ത് ഓ​ഫീ​സി​ൽ സ​ജീ​വ​മാ​യി​രു​ന്നു . ഇ​തി​ൽ വി​റ​ളി പൂ​ണ്ട ചി​ല ർ വൈ​കു​ന്നേ​രം ശാ​സ്താം​കോ​ട്ട ടൗ​ണി​ൽ വെ​ച്ച് പ്ര​ത്യു​ഷ​മാ​യി വെ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യും ആ​യി​രു​ന്നുവെന്ന് പരാതിയിൽ പറയുന്നു.
പോ​ർ​ച്ചി​ൽ കി​ട​ന്ന ഹോ​ണ്ട സി​റ്റി കാ​റി​ന്റെ ഗ്ലാ​സു​ക​ൾ പൊ​ട്ടി​ക്കു​ക​യും ക​ല്ലും ക​മ്പി പാ​ര​യും ഉ​പ​യോ​ഗി​ച്ച് കാ​ർ ന​ശി​പ്പി​ക്കു​ക​യം ചെയ്തു.

ത​ല​ക്ക് പ​രി​ക്കേ​റ്റ പ്ര​ത്യു​ഷി​നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ത​ന്നെ മ​ർ​ദി​ച്ചത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ വി​നോ , ബി​ൻ​ഷാ​ദ് , വി​ഷ്ണു പു​ഷ്പ​ൻ എ​ന്നി​വ​രാണെന്ന് കാണിച്ച് പ്ര​ത്യു​ഷ് ശാ​സ്താം​കോ​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി .

Related posts