ഹർദിക് പാണ്ഡ്യ എന്നേക്കാൾ കേമൻ: കപിൽ ദേവ്

മും​ബൈ: ഹ​ര്‍ദി​ക് പാ​ണ്ഡ്യ ത​ന്നെ​ക്കാ​ള്‍ മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ക​പി​ല്‍ ദേ​വ്. ഓ​സ്‌​ട്രേ​ലി​യ​യു​മാ​യു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ പാ​ണ്ഡ്യ കാ​ഴ്ചവ​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​പി​ല്‍ ദേ​വി​ന്‍റെ പ​രാ​മ​ര്‍ശം. ഇ​പ്പോ​ഴ​ത്തെ പ്ര​ക​ട​ന​ത്തി​ല്‍ നി​ന്ന് ഇ​നി​യും ഏ​റെ വ​ള​രാ​നു​ള്ള സാ​ധ്യ​ത ഈ ​യു​വ​താ​ര​ത്തി​ല്‍ കാ​ണു​ന്നു​വെ​ന്നാ​ണ് ക​പി​ലി​ന്‍റെ അ​ഭി​പ്രാ​യം.

പ​ക്ഷേ ക​ഠി​ന പ​രി​ശീ​ല​നം കൊ​ണ്ട് താ​ര​ത്തെ സ​മ്മ​ര്‍ദ​ത്തി​ലാ​ഴ്ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ന്‍ ക്യാ​പ്റ്റ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഇ​ത്ര ചെ​റു​പ്പ​ത്തി​ലേ ക​ഠി​ന​പ്ര​യ​ത്‌​നം ചെ​യ്യു​ന്ന​ത് ഭാ​വി​യി​ല്‍ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ ക​ളി​ക്കാ​ന്‍അ​റി​യു​ന്ന താ​ര​മാ​ണ് പാ​ണ്ഡ്യ​യെ​ന്ന് മു​ന്‍ ക്യാ​പ്റ്റ​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 72 ബോ​ളി​ല്‍ നി​ന്ന് 78 റ​ണ്‍സ് നേ​ടി​യ പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്.

Related posts