ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം; ഡെം​​ബ​​ലെ​​യ്ക്കും ബോ​​ണ്‍​മാ​​റ്റി​​ക്കും

ദോ​ഹ: മി​ക​ച്ച പു​രു​ഷ ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ഫി​ഫ ദ ​ബെ​സ്റ്റ് 2025 പു​ര​സ്കാ​രം ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ ഫോ​ർ​വേ​ഡ് ഉ​സ്മാ​ൻ ഡെം​ബ​ലെ സ്വ​ന്ത​മാ​ക്കി. ബാ​ഴ്‌​സ ലോ​ണ​യു​ടെ സ്പാ​നി​ഷ് താ​രം അ​യ്റ്റാ​ന ബോ​ണ്‍​മാ​റ്റി​ക്കാ​ണ് മി​ക​ച്ച വ​നി​താ താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം.

ചൊ​വ്വാ​ഴ്ച രാ​ത്രി ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​രും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഇ​ത്ത​വ​ണ ബ​ലോ​ൻ ദ ​ഓ​ർ പു​ര​സ്കാ​ര​വും ഇ​വ​ർ​ക്കാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് അ​യ്റ്റാ​ന ബോ​ണ്‍​മാ​റ്റി ഫി​ഫ​യു​ടെ മി​ക​ച്ച വ​നി​താ താ​ര​മാ​കു​ന്ന​ത്. ബ​ലോ​ൻ ദ ​ഓ​റി​ലും ബോ​ണ്‍​മാ​റ്റി ഹാ​ട്രി​ക് പു​ര​സ്കാ​ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ല​യ​ണ​ൽ മെ​സി​ക്കും നെ​യ്മ​റി​നും എം​ബ​പ്പെ​യ്ക്കും നേ​ടി​ക്കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം പി​എ​സ്ജി​ക്ക് നേ​ടി​ക്കൊ​ടു​ക്കാ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​ണ് ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ ഡെം​ബ​ലെ​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

പി​എ​സ്ജി ജ​ഴ്സി​യി​ൽ ആ​കെ 53 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 35 ഗോ​ളും 16 അ​സി​സ്റ്റു​മാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡെം​ബ​ലെ​യു​ടെ നേ​ടി​യ​ത്. കൂ​ടാ​തെ ഫ്ര​ഞ്ച് ലീ​ഗ് കി​രീ​ടം, ഫ്ര​ഞ്ച് ക​പ്പ്, ചാ​ന്പ്യ​ൻ​സ് ലീ​ഗ്, ഫി​ഫ ക്ല​ബ് വേ​ൾ​ഡ് ക​പ്പ് റ​ണ്ണേ​ഴ്സ് അ​പ്പ് എ​ന്നി​വ​യും നേ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ന്നു.

മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ:

*മി​ക​ച്ച പു​രു​ഷ കോ​ച്ച്- ലൂ​യി എ​ന്‍ റി​ക്വെ (പി​എ​സ്ജി)

*മി​ക​ച്ച വ​നി​താ കോ​ച്ച്- സ​രി​ന വെ​യ്മാ​ൻ (ഇം​ഗ്ല​ണ്ട് ടീം, ​അ​വാ​ർ​ഡ് നേ​ട്ടം അ​ഞ്ചാം ത​വ​ണ)

*മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ- ജി​യാ​ൻ ലൂ​ജി ഡൊ​ണ​രു​മ (മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി)

*മി​ക​ച്ച വ​നി​താ ഗോ​ൾ​കീ​പ്പ​ർ- ഹ​ന്ന ഹാം​പ്ട​ണ്‍ (ചെ​ൽ​സി)

*മി​ക​ച്ച ഗോ​ൾ- സാ​ന്‍റി​യാ​ഗോ മോ​ണ്ടി​യേ​ൽ (അ​ർ​ജ​ന്‍റീ​ന)

*മി​ക​ച്ച ഗോ​ൾ വ​നി​താ താ​രം- ലി​സ്ബെ​ത്ത് ഓ​വ​യേ​യ (മെ​ക്സി​ക്കോ)

*ഫെ​യ​ർ പ്ലേ ​പു​ര​സ്കാ​രം- ഡോ. ​ഹ​ർ​ലാ​സ് ന്യൂ​കിം​ഗ്

Related posts

Leave a Comment